ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊളാള്‍ഡ് ട്രംപ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ മടങ്ങിയെങ്കിലും ക്രിക്കറ്റ് ലോകത്തെ ട്രോളുകള്‍ക്ക് വിരാമമില്ല. അഹമ്മദാബാദില്‍ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യവെ നടത്തിയ പരാമര്‍ശമാണ് ട്രംപിന് വിനയായത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പേരുപറഞ്ഞ് ട്രോളുകള്‍ ക്ഷണിച്ചുവരുത്തുകയായിരുന്നു ട്രംപ്.
സച്ചിനെ സൂച്ചിന്‍ എന്നും വിരാട് കോലിയെ വിരോട് കോലീ എന്നുമാണ് ട്രംപ് പരാമര്‍ശിച്ചത്. ഇതിനെതിരെ ഐസിസിയും മുന്‍ കളിക്കാരുമെല്ലാം ട്രോളുകള്‍കൊണ്ട് മൂടുകയും ചെയ്തു. ഇപ്പോഴിതാ മുന്‍ ഇംഗ്ലീഷ് താരം മൈക്കിള്‍ വോനും ട്രംപിനെ ട്രോളിയിരിക്കുകയാണ്. പാക് താരം ഫഖര്‍ സമാന്റെ പേര് ട്രംപ് പറയുകയാണെങ്കില്‍ രസകരമായിരിക്കുമെന്നാണ് വോന്‍ ട്വീറ്റ് ചെയ്യുന്നത്.
ഏഷ്യാ ഇലവനില്‍ പാക് താരങ്ങളില്ല — കാരണമിതാണ്
ട്രംപ് പാക്കിസ്ഥാന് സന്ദര്‍ശിക്കുകയും ഫഖര്‍ സമാന്റെ പേരു പറയുകയും ചെയ്യുന്ന കാര്യത്തിനായി കാത്തിരിക്കുകയാണെന്ന് വോന്‍ പറയുന്നു. എങ്ങിനെയുണ്ട് സൂച്ചിന്‍ എന്നും വോന്‍ ട്വീറ്റ് ചെയ്യുകയുണ്ടായി. ഇതിഹാസങ്ങളുടെ പേര് ഉച്ചരിക്കുന്നതിന് മുന്‍പ് അതേക്കുറിച്ച് അറിഞ്ഞിരിക്കണമെന്നാണ് മുന്‍ ഇംഗ്ലീഷ് താരം കെവിന്റെ പീറ്റേഴ്സണിന്റെ ട്വീറ്റ്. സച്ചിന്റെ പേര് തങ്ങളുടെ ഡാറ്റകളില്‍ ഇനി സൂച്ചിന്‍ എന്നാക്കാന്‍ പോവുകയാണെന്ന് ഐസിസിയും ട്രോളുകയുണ്ടായി.