Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇങ്ങനെയൊക്കെ എറിയാമോ'; ട്വിറ്ററില്‍ മൈക്കിള്‍ വോനെ സഞ്ജയ് മഞ്ജരേക്കര്‍ ബ്ലോക്ക് ചെയ്തു

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് മുന്‍ താരങ്ങളും ആരാധകരും സോഷ്യല്‍ മീഡിയയില്‍ വിവിധങ്ങളായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ അവസാന ലീഗ് മത്സരത്തിലാണ് ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ധൈര്യം കാട്ടിയത്. ഈ മത്സരത്തില്‍ തിളങ്ങിയതോടെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെയും ജഡേജ ഇടംപിടിച്ചു.

ജഡേജയെ ടീമിലെടുക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത് മുന്‍താരം സഞ്ജയ് മഞ്ജരേക്കറാണ്. ജഡേജയ്ക്ക് എല്ലാം കുറച്ചുമാത്രമേ അറിയൂ എന്നും ഏകദിനത്തില്‍ പരിചയസമ്പത്തില്ലെന്നുമായിരുന്നു മഞ്ജരേക്കറുടെ വിമര്‍ശനം. ഇതിനെതിരെ ജഡേജതന്നെ പ്രതികരിക്കുകയും ചെയ്തു. മഞ്ജരേക്കറുടേത് വിടുവായത്തമാണെന്നാണ് ജഡേജ അന്ന് പ്രതികരിച്ചത്.

മഞ്‌ജേരേക്കര്‍ക്ക് പരിഹാസം

ജഡേജയെ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതോടെ മുന്‍ ഇംഗ്ലീഷ് താരം മൈക്കിള്‍ വോന്‍ മഞ്ജരേക്കറെ കളിയാക്കിയിരുന്നു. അല്‍പം മാത്രം അറിയുന്ന ഒരാളെയാണോ നിങ്ങളുടെ ടീമില്‍ എടുത്തിരിക്കുന്നത് എന്നായിരുന്നു വോന്‍ മഞ്ജരേക്കറെ ട്രോളിയത്. എന്നാല്‍, തന്റെ ടീമാണെന്ന വാക്ക് തെറ്റാണെന്ന് തിരിച്ചടിച്ച് മഞ്ജരേക്കറും പ്രതികരിച്ചു.

മഞ്ജരേക്കറെ വിടാതെ വോന്‍

മഞ്ജരേക്കറെ വിടാതെ വോന്‍

ജഡേജയെ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ കളിപ്പിച്ചപ്പോഴും വോന്‍ മഞ്ജരേക്കറുടെ വാക്കുകള്‍ കടമെടുത്തുകൊണ്ട് ട്രോളി. കുറച്ചുമാത്രം അറിയുന്നവരുടെ സമയമെന്നായിരുന്നു പരിഹാസം. ജഡേജ തകര്‍പ്പനൊരു പന്തില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ നിക്കോളസിനെ പുറത്താക്കിയപ്പോള്‍ വീണ്ടുമെത്തി വോന്‍. കുറച്ചുമാത്രമറിയുന്നവനേ ഇങ്ങനെയൊക്കെ എറിയാമോ എന്നായിരുന്നു മഞ്ജരേക്കറെ ലക്ഷ്യം വെച്ചുള്ള വോന്റെ ട്വീറ്റ്.

വോനെ ബ്ലോക്ക് ചെയ്ത് മഞ്ജരേക്കര്‍

എന്തായാലും, ഇതുകൂടി വന്നതോടെ മഞ്ജരേക്കര്‍ മുന്‍ ഇംഗ്ലീഷ് താരത്തെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇപ്പോഴാണ് എന്റെ ജീവിതം ശരിയായതെന്നായിരുന്നു വോന്‍ ബ്ലോക്കിന് മറുപടിയായി എഴുതിയത്. ലോകകപ്പില്‍ അഭിപ്രായ പ്രകടനവുമായി സോഷ്യല്‍ മീഡിയയിലും പുറത്തും സജീവമാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കൂടിയായ മൈക്കിള്‍ വോന്‍. ഇത്തവണ ഇംഗ്ലണ്ട് ലോകകപ്പ് നേടുമെന്നാണ് വോന്‍ പ്രവചിച്ചിരിക്കുന്നത്.

Story first published: Wednesday, July 10, 2019, 11:20 [IST]
Other articles published on Jul 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+