Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൈക്കില്‍ ഷുമാക്കറിനെ ചികിത്സയ്ക്കായി പാരിസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാരിസ്: ഫോര്‍മുലവണ്‍ ചാമ്പ്യന്‍ ഡ്രൈവര്‍ മൈക്കില്‍ ഷുമാക്കറിനെ പാരീസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അഞ്ച് വര്‍ഷം മുമ്പ് ആല്‍പ്‌സ് പര്‍വതനിരയിലുണ്ടായ അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷുമാക്കറെ കോശങ്ങളുടെ വിദഗ്ധ ചികിത്സയ്ക്കായാണ് പാരീസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരാധകരേറെയുള്ള അദ്ദേഹത്തിന് രഹസ്യമായാണ് ചികിത്സനല്‍കുന്നത്.എന്നാല്‍ ഈ വിവരം ലീ പാരീസീന്‍ ന്യൂസ് പേപ്പര്‍ പുറത്തുവിടുകയായിരുന്നു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് ഷുമാക്കറിന് 50 വയസ് പൂര്‍ത്തിയായത്. ആല്‍പ്‌സ് നിരകളില്‍ സ്‌കേറ്റിങ് ചെയ്യുന്നതിനിടെ തലയടിച്ച് വീണ ഷുമാക്കറിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അന്ന് മുതല്‍ പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് അദ്ദേഹത്തിന് ചികിത്സ നല്‍കുന്നത്. ഇപ്പോള്‍ കോശങ്ങളുടെ പ്രത്യേക ചികിത്സയ്ക്കായി സൗത്ത് വെസ്റ്റ് പാരീസിലെ പോംപിഡ് ആശുപത്രിയില്‍ ഫ്രഞ്ച് ഡോക്ടര്‍ ഫിലിപ്പി മെനാഷിയുടെ കീഴിലാണ് ചികിത്സ.

michaelschumacher

ഫോര്‍മുലവണ്ണിലെ ഇതിഹാസമായി വാഴ്ത്തപ്പെടുന്ന മൈക്കിള്‍ ഏഴ് തവണയാണ് ഫോര്‍മുല വണ്‍ കിരീടം ചൂടിയത്. ഏറ്റവും കൂടുതല്‍ തവണ ഫോര്‍മുവലവണ്‍ കിരീടം നേടുന്ന ഡ്രൈവറും മൈക്കിളാണ്.ഏറ്റവും കൂടുതല്‍ ഗ്രാന്റ്പ്രീ ജേതാവെന്ന ബഹുമതിയും മൈക്കിളിന് സ്വന്തമാണ്.91 തവണയാണ് അദ്ദേഹം ഗ്രാന്റ്പ്രീ വിജയം നേടിയത്. മൈക്കിള്‍ ഷുമാക്കറിന്റെ മകന്‍ മിക്ക് ഷുമാക്കര്‍ ഫോര്‍മുലവണ്‍ രണ്ടാം ഡിവിഷനില്‍ മത്സരിക്കുന്നുണ്ട്.അടുത്തുതന്നെ ഫോര്‍മുലവണ്ണില്‍ മിക്ക് മത്സരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Wednesday, September 11, 2019, 10:07 [IST]
Other articles published on Sep 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+