Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൈക്കിള്‍ ഫെലിപ്‌സിന്റെ 10 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് സായെലെബ് ഡ്രസെല്‍ സ്വന്തമാക്കി

ഗ്വാങ്ഷു: ദക്ഷിണ കൊറിയയില്‍ നടക്കുന്ന ലോക അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കന്‍ നീന്തല്‍ ഇതാഹാസം മൈക്കിള്‍ ഫെലിപ്‌സിന്റെ മറ്റൊരു ലോക റെക്കോര്‍ഡ് കൂടി കടപുഴകി. പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ മൈക്കിള്‍ ഫെലിപ്സ് 2009ല്‍ സ്ഥാപിച്ച റെക്കോര്‍ഡ് അമേരിക്കന്‍ താരമായ സായെലെബ് ഡ്രെസല്‍ ആണ് തിരുത്തിക്കുറിച്ചത്. 49.50 സെക്കന്‍ഡില്‍ ഡ്രെസെല്‍ നീന്തിയെത്തിപ്പോള്‍ ഫെലിപ്‌സിന്റെ 49.82 സെക്കന്‍ഡ് പഴങ്കഥയായി.

ഈ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫെലിപ്സിന്റെ രണ്ടാം റെക്കോഡാണ് മാഞ്ഞത്. നേരത്തെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ഹംഗറിയുടെ കൗമാരതാരം ക്രിസ്റ്റഫ് മിലാക്ക് ഫെലിപ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. ഒരു മിനിറ്റ് 1:50.73 സെക്കന്‍ഡില്‍ ഈ പത്തൊമ്പതുകാരന്‍ ഫിനിഷ് ചെയ്തു. 2009ല്‍ റോമില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫെലിപ്‌സ് സ്ഥാപിച്ച 1:51.51 സമയമാണ് മിലാക്ക് തിരുത്തിക്കുറിച്ചത്.

caelebdressel

കഴിഞ്ഞ പതിപ്പില്‍ ഏഴ് സ്വര്‍ണം നേടിയ സെലബ് ഡ്രെസല്‍ ഇത്തവണ മൂന്ന് സ്വര്‍ണം നേടിക്കഴിഞ്ഞു. അമേരിക്കയുടെ കൗമാരതാരം റെഗന്‍ സ്മിത്തും റഷ്യയുടെ ആന്റണ്‍ ചുപ്കോവും ചാമ്പ്യന്‍ഷിപ്പില്‍ പുതിയ ലോക റെക്കോര്‍ഡ് സ്വന്തമാക്കി. 200 മീറ്റര്‍ ബാക്സ്ട്രോക്കിലാണ് റെഗന്‍ സ്മിത്തിന്റെ നേട്ടം. 200 മീറ്റര്‍ ബ്രസ്റ്റ്സ്ട്രോക്കില്‍ ചുപ്‌കോവും റെക്കോര്‍ഡ് തന്റെ പേരിലാക്കി.

Story first published: Saturday, July 27, 2019, 11:08 [IST]
Other articles published on Jul 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+