ദില്ലി: ലോകമെങ്ങും ആരാധകരുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരം കാണാന്‍ കഴിഞ്ഞദിവസം ദില്ലിയിലെത്തിയയാളെ കണ്ട് ആരാധകര്‍ അമ്പരന്നു. നീന്തല്‍ക്കുളത്തില്‍നിന്നും ഒളിമ്പിക്സ് സ്വര്‍ണങ്ങള്‍ വാരിയെടുത്ത സാക്ഷാല്‍ മൈക്കിള്‍ ഫെല്‍പ്സ്. ഡല്‍ഹി കാപ്പിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള മത്സരം കാണാനായാണ് ഫെല്‍പ്സ് കോട്ല ഗ്യാലറിയിലെത്തിയത്.
ഒളിമ്പിക്സില്‍ നിന്നും 23 സ്വര്‍ണമെഡലുകള്‍ നേടിയ താരമാണ് അമേരിക്കയുടെ മൈക്കിള്‍ ഫെല്‍പ്സ്. ഒരു സ്വകാര്യ പരിപാടിക്കെത്തിയ ഫെല്‍പ്സ് ക്രിക്കറ്റ് കളി കാണാനായി കയറുകയായിരുന്നു. ഇന്നേവരെ ക്രിക്കറ്റ് കളി കണ്ടിട്ടില്ലാത്ത ഫെല്‍പ്സ് ആദ്യമായാണ് ഒരു കളി കാണുന്നതെന്ന് ബിസിസിഐ ഭാരവാഹി പറഞ്ഞു.
അശ്വിന് കുറ്റക്കാരന്‍ തന്നെ, പറഞ്ഞത് പച്ചക്കള്ളം!! രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇതിഹാസം
ഇന്ത്യയിലെ ഏറ്റവും പ്രചാരമേറിയ കായികവിനോദം കാണാന്‍ ശരിയായ സമയത്താണ് ഫെല്‍പ്സ് എത്തിയത്. ഡല്‍ഹി കാപ്പിറ്റല്‍സിന്റെ അതിഥിയായാണ് അദ്ദേഹം ഗ്യാലറിയിലിരുന്നതെന്നും ഭാരവാഹി പറഞ്ഞു. ആദ്യമായി ഇന്ത്യയിലെത്തിയ താരം കളി ആരംഭിച്ചശേഷമാണ് ഗ്യാലറിയിലെത്തിയത്. ഒരു മണിക്കൂര്‍ നേരം കളി വീക്ഷിച്ച അദ്ദേഹം മടങ്ങുകയും ചെയ്തു. കളി അദ്ദേഹത്തിന് ഇഷ്ടമായോ എന്ന കാര്യം വ്യക്തമല്ല. അമേരിക്കയില്‍ ഏറെ പ്രചാരമുള്ള ബേസ്ബോളുമായി സാമ്യമുള്ള ക്രിക്കറ്റിനെക്കുറിച്ച് ഫെല്‍പ്സ് അധികം സംസാരിച്ചതുമില്ല.