Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്ത് ഈ നമ്പറില്‍ ബാറ്റ് ചെയ്യുന്നത് ഗുണംചെയ്യും, കാര്‍ത്തിക്കിനേയും; നിര്‍ദ്ദേശവുമായി ക്ലര്‍ക്ക്

ലണ്ടന്‍: ഇന്ത്യന്‍ ടീം ലോകകപ്പില്‍ ആദ്യ എട്ടു മത്സരങ്ങളും പൂര്‍ത്തിയാക്കി ഒന്‍പതാം മത്സരത്തിനുള്ള ഒരുക്കത്തിലാണ്. എന്നാല്‍, ഇപ്പോഴും ടീമിന് മികച്ച ഇലവനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കളിയില്‍ ജയിക്കുമ്പോഴും ബൗളിങ്ങിലും ബാറ്റിങ്ങിലും പോരായ്മകള്‍ ഏറെയുണ്ട്. ലോകകപ്പിന് മുന്‍പുതന്നെ നാലാം നമ്പറിലുണ്ടായ തലവേദന ടീം മാനേജ്‌മെന്റിനെ ഇനിയും ഒഴിഞ്ഞുപോയിട്ടില്ല.

കളിയുടെ സാഹചര്യത്തിനനുസരിച്ച പല ബാറ്റ്‌സ്മാന്മാര്‍ ഈ സ്ഥാനത്തേക്ക് പരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും സ്ഥിരമായി ഈ സ്ഥാനത്ത് കളിക്കാന്‍ ഒരു ബാറ്റ്‌സ്മാനില്ലാത്ത അവസ്ഥയിലാണ്. പരിക്കിനെ തുടര്‍ന്ന് മടങ്ങിയ വിജയ് ശങ്കറിനെയാണ് നാലാം നമ്പറാക്കുകയെന്ന് പറഞ്ഞിരുന്നെങ്കിലും വിജയ് ഈ സ്ഥാനത്ത് പരാജയമായി. ശിഖര്‍ ധവാന് പകരമെത്തിയ ഋഷഭ് പന്താണ് ഒടുവിലായി നാലാം നമ്പറില്‍ കളിച്ചത്.

michaelclarke

പന്തിനെ ആ സ്ഥാനത്തുതന്നെ കളിപ്പിക്കണമെന്നാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലര്‍ക്കിന്റെ നിര്‍ദ്ദേശം. പന്തിനെ ആ സ്ഥാനത്ത് കളിപ്പിക്കുമ്പോള്‍ കരുത്തു കൂടുമെന്ന് ക്ലര്‍ക്ക് വിലയിരുത്തുന്നു. മോശം ബാറ്റങ് ആണെങ്കില്‍ കൂടി പന്തിന്റെ സ്‌ട്രൈക്ക് റേറ്റ് 100 ആയിരിക്കും. നന്നായി കളിച്ചാല്‍ സ്‌ട്രൈക്ക് റേറ്റ് 140-150 ആയിരിക്കും. ഇത് ഇന്ത്യയുടെ മധ്യനിരയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും ക്ലര്‍ക്ക് ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക്കിനെ ആറാം നമ്പറില്‍ കളിപ്പിക്കാനുള്ള തീരുമാനത്തെയും മുന്‍താരം ശരിവെക്കുന്നുണ്ട്. കാര്‍ത്തിക്കിന്റെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് നേട്ടമാകുമെന്നാണ് ക്ലര്‍ക്കിന്റെ കണ്ടെത്തല്‍. കാര്‍ത്തിക് മറ്റൊരു ഹാര്‍ദിക് പാണ്ഡ്യയാണ്. ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയടിക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശിനെതിരെ പന്ത് 48 റണ്‍സ് നേടിയിരുന്നു. അതുകൊണ്ടുതന്നെ വരും മത്സരങ്ങളിലും പന്തിനെ നാലാം നമ്പറില്‍ കളിപ്പിക്കാനാണ് സാധ്യത.

Story first published: Thursday, July 4, 2019, 17:00 [IST]
Other articles published on Jul 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+