Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സംശയിക്കേണ്ട, ധോണി മഹാനായ താരം; കളി കാണാന്‍ പോകുന്നതേയുള്ളൂവെന്ന് ക്ലര്‍ക്ക്

സംശയിക്കേണ്ട, ധോണി തന്നെ മഹാനായ താരം | Oneindia Malayalam

ബര്‍മിങ്ഹാം: ലോകകപ്പിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയെ വിമര്‍ശിക്കുന്നതിനെതിരെ മൈക്കിള്‍ ക്ലര്‍ക്ക്. ധോണിയുടെ മികവില്‍ സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം മഹാനായ കളിക്കാരനാണെന്നും മുന്‍ ഓസീസ് ക്യാപ്റ്റന്‍ കൂടിയായ ക്ലര്‍ക്ക് പറഞ്ഞു. ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത വരുന്നതിനിടെയാണ് ക്ലര്‍ക്കിന്റെ പിന്തുണയെത്തുന്നത്.

michael-clarke

ധോണിയില്‍ നിന്നും ഒരു വലിയ ഇന്നിങ്‌സ് വരാനിരിക്കുന്നതേയുള്ളൂവെന്ന് ക്ലര്‍ക്ക് പറഞ്ഞു. ധോണിയെ പലരും ഇനിയും മനസിലാക്കിയിട്ടില്ല. എല്ലായിപ്പോഴും പറയുന്നതുപോലെ താന്‍ ഇപ്പോഴും ആവര്‍ത്തിക്കുകയാണ് ധോണി മഹാനായ കളിക്കാരനാണ്. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷറാണ് ധോണി. ലോകകപ്പില്‍ സെമിയിലും ഫൈനലിലും ഒരുപക്ഷെ ധോണി മികച്ച പ്രകടനം നടത്തുമെന്നും ക്ലര്‍ക്ക് പറയുന്നുണ്ട്.

ഇന്ത്യയുടെ മുന്‍താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സൗരവ് ഗാംഗുലി തുടങ്ങിയ പ്രമുഖരും ധോണിയുടെ ലോകകപ്പ് പ്രകടനത്തെ വിമര്‍ശിച്ചിരുന്നു. ഇത്തവണ ലോകകപ്പില്‍ 7 ഇന്നിങ്‌സുകളില്‍നിന്നും ധോണി 223 റണ്‍സാണ് നേടിയത്. വിക്കറ്റിന് പിന്നിലെ ധോണിയുടെ സാന്നിധ്യം ഇന്ത്യയുടെ വിജയങ്ങള്‍ക്ക് ഏറെ തുണയാകാറുണ്ട്. എന്നാല്‍, ഒന്നോ രണ്ടോ ഇന്നിങ്‌സില്‍ മോശമായാലുടന്‍ ധോണിയെ വിമര്‍ശിക്കുന്ന പ്രവണത കൂടിവരികയാണ്.

അവസാന ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ധോണിയുടെ കഴിവ് ഇല്ലാതായെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. അതേസമയം, പിച്ചിന്റെ സാഹചര്യത്തിനനുസരിച്ച് ധോണി മികവുറ്റ കളിയാണ് പുറത്തെടുക്കുന്നതെന്ന് ടീം നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശ് തുടങ്ങിയ ടീമുകള്‍ക്കെതിരായ ധോണിയുടെ പ്രകടനത്തില്‍ ക്രിക്കറ്റ് ആരാധകരും വിമര്‍ശനവുമായെത്തിയിരുന്നു.

Story first published: Thursday, July 4, 2019, 11:40 [IST]
Other articles published on Jul 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+