Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഴ് വര്‍ഷത്തെ ഒന്നിച്ചുള്ള യാത്ര അവസാനിച്ചു; മൈക്കല്‍ ക്ലാര്‍ക്ക് വിവാഹ മോചിതനായി

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകനും ക്രിക്കറ്റ് കമന്റേറ്ററുമായ മൈക്കല്‍ ക്ലാര്‍ക്ക് വിവാഹ മോചിതനായി. ഏഴ് വര്‍ഷത്തെ വൈവാഹിക ജീവിതത്തിന് ശേഷമാണ് ക്ലാര്‍ക്ക് ഭാര്യ കൈലിയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. 2012ലായിരുന്നു ഇരുവരും വിവാഹിതരായത്. കുറച്ചു നാളുകളായി അകന്ന് താമസിക്കുകയായിരുന്ന ഇവര്‍ ഇപ്പോള്‍ ഔദ്യോഗികമായി ബന്ധം വേര്‍പെടുത്തുകയായിരുന്നു.

ഇരുവര്‍ക്കും നാല് വയസുള്ള മകളുണ്ട്. ഇവളെ കൈലിയ്‌ക്കൊപ്പം അയക്കും. ഏകദേശം 40 ദശലക്ഷം യുഎസ് ഡോളര്‍ കൈലിയ്ക്ക് നഷ്ടപരിഹാരമായി നല്‍കും. പരസ്പര ബഹുമാനത്തോട് കൂടി ഞങ്ങള്‍ ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. കുട്ടിയുടെ സംരക്ഷണയില്‍ തുല്യം ഉത്തരവാദിത്തമായിരിക്കും-കൈലി പറഞ്ഞു. നേരത്തെ ഓസ്‌ട്രേലിയന്‍ മോഡലായ ലാറല ബിങ്ക്‌ളുമായി ക്ലാര്‍ക്കിന് ബന്ധമുണ്ടായിരുന്നു.

michaelclarkeandkyle

2015ല്‍ ഓസ്‌ട്രേലിയക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് ക്ലാര്‍ക്ക്. ഓസ്‌ട്രേലിയക്കുവേണ്ടി 115 ടെസ്റ്റില്‍ നിന്ന് 28 സെഞ്ച്വറി ഉള്‍പ്പെടെ 8643 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 245 ഏകദിനവും 34 ടി20യും അദ്ദേഹം ഓസീസ് ജഴ്‌സിയില്‍ കളിച്ചു.

Story first published: Friday, February 14, 2020, 8:26 [IST]
Other articles published on Feb 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+