വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മീ ടൂ ലൈംഗിക ആരോപണം; ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി അവധിയില്‍ പ്രവേശിച്ചു

മുംബൈ: ലോകവ്യാപകമായി മി ടൂ കാമ്പയിന്‍ അലയടിക്കവെ ഇതാദ്യമായി ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്ത് ആരോപണ വിധേയനായ ബിസിസിഐ ചീഫ് എക്‌സിക്യുട്ടൂവ് ഓഫീസര്‍ രാഹുല്‍ ജോഹ്രി അവധിയില്‍ പ്രവേശിച്ചു. പേരുവെളിപ്പെടുത്താത്ത യുവതിക്കുവേണ്ടി മറ്റൊരു സ്ത്രീ ട്വിറ്ററിലൂടെയാണ് ജോഹ്രിക്കെതിരായ ലൈംഗിക ആരോപണം ഉന്നയിച്ചത്.

rahuljohri

ജോഹ്രി അവധിയില്‍ പ്രവേശിച്ചതോടെ സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേഷന്‍ കമ്മറ്റി ചാര്‍ജ് ഏറ്റെടുത്തു. സിഒഎ നേരത്തെ ജോഹ്രിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിശദീകരണം നല്‍കാന്‍ അവധിവേണമെന്നായിരുന്നു ജോഹ്രിയുടെ അപേക്ഷ. ജോഹ്രി സിഇഒ ആകുന്നത് മുന്‍പാണ് സംഭവമെന്നും വിശദീകരണം ചോദിക്കുക മാത്രമാണ് തങ്ങള്‍ക്ക് കഴിയുന്നതെന്നുമാണ് സഒഎ ചീഫ് വിനോദ് റായി പറഞ്ഞത്.

ഡിസ്‌കവറി ചാനലില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ജോഹ്രി മോശം പെരുമാറ്റം നടത്തിയെന്നാണ് ട്വിറ്ററിലൂടെ ഉയര്‍ന്ന ആരോപണം. 2016 ഏപ്രിലിലാണ് ജോഹ്രി ബിസിസിഐ സിഇഒ ആയത്. ഇതിന് മുന്‍പ് ഡിസ്‌കവറി ചാനലില്‍ കഴിവു തെളിയിച്ചിരുന്നു. ഡിസ്‌കവറിയില്‍ ജോലി ചെയ്യുമ്പോള്‍ ഡിസ്‌കവറി നെറ്റ്‌വര്‍ക്ക് ഏഷ്യാ പസഫിക്, മികച്ച മീഡിയ എന്റര്‍ടെയ്ന്റ്‌മെന്റ് എന്ന അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.

2017ല്‍ മികച്ച 10 ബിസിനസ് എക്‌സിക്യൂട്ടിവുമാരിലും ജോഹ്രി ഉള്‍പ്പെട്ടു. ഐപിഎല്‍ മീഡിയ ലേലത്തില്‍ 550 ശതമാനം വര്‍ധനവുണ്ടായതും ജോഹ്രിയുടെ മികവിലാണ്. നേരത്തെ ക്രിക്കറ്റ് താരങ്ങളായ അര്‍ജുന രണതുംഗ, ലസിത് മലിംഗ എന്നിവര്‍ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നിരുന്നു. രണതുംഗയ്‌ക്കെതിരെ മുന്‍ ഇന്ത്യന്‍ വിമാനക്കമ്പനി ജീവനക്കാരിയാണ് ലൈംഗിക ആരോപണം ഉയര്‍ത്തിയത്. ഹോട്ടല്‍മുറിയില്‍വെച്ച് മലിംഗ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് മറ്റൊരു യുവതിയുടെ ആരോപണം.

Story first published: Wednesday, October 17, 2018, 8:01 [IST]
Other articles published on Oct 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X