ക്രിക്കറ്റില്‍ വീണ്ടും മി ടൂ; ബിസിസിഐ സിഇഒയ്‌ക്കെതിരെ ലൈംഗിക ആരോപണം
മുംബൈ: ലോകവ്യാപകമായി മി ടൂ കാമ്പയിന്‍ അലയടിക്കവെ ഇതാദ്യമായി ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്തും ആരോപണം. ബിസിസിഐ ചീഫ് എക്‌സിക്യുട്ടൂവ് ഓഫീസര്‍ രാഹുല്‍ ജോഹ്രിക്കെതിരെയാണ് യുവതിയുടെ ലൈംഗിക ആരോപണം. പേരുവെളിപ്പെടുത്താത്ത യുവതിക്കുവേണ്ടി മറ്റൊരു സ്ത്രീ ട്വിറ്ററിലൂടെ ജോഹ്രിക്കെതിരായ ലൈംഗിക ആരോപണം ഉന്നയിച്ചു.
ഡിസ്‌കവറി ചാനലില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ജോഹ്രി മോശം പെരുമാറ്റം നടത്തിയെന്നാണ് പ്രധാന ആരോപണം. 2016 ഏപ്രിലിലാണ് ജോഹ്രി ബിസിസിഐ സിഇഒ ആയത്. ഇതിന് മുന്‍പ് ഡിസ്‌കവറി ചാനലില്‍ കഴിവു തെളിയിച്ചിരുന്നു. ഡിസ്‌കവറിയില്‍ ജോലി ചെയ്യുമ്പോള്‍ ഡിസ്‌കവറി നെറ്റ്‌വര്‍ക്ക് ഏഷ്യാ പസഫിക്, മികച്ച മീഡിയ എന്റര്‍ടെയ്ന്റ്‌മെന്റ് എന്ന അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.

2017ല്‍ മികച്ച 10 ബിസിനസ് എക്‌സിക്യൂട്ടിവുമാരിലും ജോഹ്രി ഉള്‍പ്പെട്ടു. ഐപിഎല്‍ മീഡിയ ലേലത്തില്‍ 550 ശതമാനം വര്‍ധനവുണ്ടായതും ജോഹ്രിയുടെ മികവിലാണ്. ഇത്തരത്തില്‍ ഒരു വ്യക്തിക്കെതിരെ ലൈംഗിക ആരോപണ ഉയര്‍ന്നത് ബിസിസിഐയെ പ്രതിരോധത്തിലാക്കും. അതേസമയം, സംഭവത്തില്‍ ജോഹ്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ ക്രിക്കറ്റ് താരങ്ങളായ അര്‍ജുന രണതുംഗ, ലസിത് മലിംഗ എന്നിവര്‍ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നിരുന്നു. രണതുംഗയ്‌ക്കെതിരെ മുന്‍ ഇന്ത്യന്‍ വിമാനക്കമ്പനി ജീവനക്കാരിയാണ് ലൈംഗിക ആരോപണം ഉയര്‍ത്തിയത്. ഹോട്ടല്‍മുറിയില്‍വെച്ച് മലിംഗ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് മറ്റൊരു യുവതിയുടെ ആരോപണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications