വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെസ്യൂട്ട് ഓസിലിന്റെ വിമര്‍ശനം; ആഴ്‌സണല്‍ സിറ്റി മത്സരം ചൈന സംപ്രേക്ഷണം ചെയ്തില്ല

ലണ്ടന്‍: ആഴ്‌സണല്‍ ഫുട്‌ബോള്‍താരം മെസ്യൂട്ട് ഓസിലിന്റെ വിമര്‍ശനത്തെ തുടര്‍ന്ന് പ്രമീയര്‍ ലീഗില്‍ കഴിഞ്ഞദിവസം നടന്ന ആഴ്‌സണല്‍ മാഞ്ചസ്റ്റര്‍ സിറ്റി മത്സരം ചൈന സംപ്രേക്ഷണം ചെയ്തില്ല. സിസിടിവിയാണ് ചൈനയില്‍ പ്രീമിയര്‍ലീഗ് മത്സരം സംപ്രേക്ഷണം ചെയ്തിരുന്നത്. എന്നാല്‍, ഒരുവിഭാഗം മുസ്ലീം സമൂഹത്തിനെതിരെ ചൈനീസ് സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സംപ്രേക്ഷണം ഒഴിവാക്കുകയായിരുന്നു.

ചൈനയില്‍ ഖുറാന്‍ നശിപ്പിക്കുന്നു, പള്ളികള്‍ അടച്ചുപൂട്ടുന്നു, ഇസ്ലാമിക് സ്‌കൂളുകള്‍ക്ക് വിലക്കുണ്ടാകുന്നു, മതപരമായ വിശ്വാസത്തെ ചൈന അടിച്ചമര്‍ത്തുകയാണ്, അവര്‍ക്ക് പ്രതികരിക്കാനുള്ള സാഹചര്യമുണ്ടാക്കുന്നില്ലെന്നും ഓസില്‍ വിമര്‍ശിച്ചിരുന്നു. ഇത്തരമൊരു പരാമര്‍ശത്തെ തുടര്‍ന്നാണ് ഓസില്‍ കളിക്കുന്ന ആഴ്‌സണലിന്റെ മത്സരം സംപ്രേക്ഷണം ചെയ്യേണ്ടതെന്ന് ചൈന തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സച്ചിനു പോലുമില്ല... അപൂര്‍വ്വ റെക്കോര്‍ഡുമായി പാക് താരം, അരങ്ങേറ്റങ്ങള്‍ സെഞ്ച്വറികളോടെ!!സച്ചിനു പോലുമില്ല... അപൂര്‍വ്വ റെക്കോര്‍ഡുമായി പാക് താരം, അരങ്ങേറ്റങ്ങള്‍ സെഞ്ച്വറികളോടെ!!

Mesut Ozil comments; Arsenal-Manchester City match removes by China

അതേസമയം, ഓസിലിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ക്ലബ്ബിന് പങ്കില്ലെന്നുമാണ് ആഴ്‌സണലിന്റെ പ്രതികരണം. ക്ലബ്ബെന്ന നിലയില്‍ എല്ലായിപ്പോഴും രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കാറുണ്ടെന്നും ആഴ്‌സണല്‍ വ്യക്തമാക്കി. ഓസിലിന്റെ പരാമര്‍ശം ചൈനീസ് ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയെന്നാണ് ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ പറയുന്നത്. ഇത്തരം പ്രതികരണങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല. ചൈനയിലെ ജനങ്ങള്‍ക്കും ഇത് വേദനയുളവാക്കുന്നതാണെന്നും അസോസിയേഷന്‍ പറയുന്നു. മുസ്ലീം മതവിശ്വാസിയാണ് ഓസില്‍ സിറ്റിക്കെതിരായ മത്സരത്തിനിടെ പിന്‍വലിച്ചതിനെ തുടര്‍ന്ന് പ്രതിഷേധിച്ചാണ് പുറത്തേക്ക് മടങ്ങിയത്. മത്സരത്തില്‍ ആഴ്‌സണല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടു.

Story first published: Monday, December 16, 2019, 14:01 [IST]
Other articles published on Dec 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X