വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റൊണാള്‍ഡോയേക്കാള്‍ കേമന്‍ മെസ്സി: ഡേവിഡ് ബെക്കാം

ബാഴ്‌സലോണ: റൊണാള്‍ഡോയാണോ മെസ്സിയാണോ മികച്ച താരമെന്നത് സംബന്ധിച്ച് ദീര്‍ഘനാളുകളായുള്ള തര്‍ക്കം ഇപ്പോഴും തുടരുകയാണ്. മെസ്സിയുടെയും റൊണാള്‍ഡോയുടെയും ആരാധകര്‍ ഗോട്ടാരെന്ന തര്‍ക്കത്തില്‍ പരസ്പരം കൊമ്പുകോര്‍ക്കവെ ഇക്കാര്യത്തില്‍ പ്രതികരണവുമായി മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഡേവിഡ് ബെക്കാം രംഗത്തെത്തിയിരിക്കുകയാണ്. മികവില്‍ മെസ്സിയാണ് റൊണാള്‍ഡോയേക്കാള്‍ കേമനെന്നാണ് ബെക്കാം അഭിപ്രായപ്പെടുന്നത്.

കളിക്കാരനെന്ന നിലയില്‍ വ്യത്യസ്തനായ പ്രതിഭയാണ് മെസ്സി. അദ്ദേഹത്തെപ്പോലെ മറ്റാരും ഇല്ല. റൊണാള്‍ഡോ മെസ്സിയുടെ അത്ര മികച്ചവനല്ല. 2013ല്‍ പിഎസ്ജിക്കുവേണ്ടികളിക്കവെ മെസ്സിയെ നേരിട്ട അനുഭവവും ബെക്കാം പങ്കുവെച്ചു. മെസ്സി കളത്തിലെത്തുന്നതിന് മുമ്പ് ഞങ്ങളായിരുന്നു മുന്നിട്ട് നിന്നത്. എന്നാല്‍ മെസ്സിയെത്തിയതോടെ ബാഴ്‌സലോണ ഗോള്‍ നേടി. മെസ്സിയെപ്പോലൊരു മികച്ച താരത്തിനൊപ്പം കളിച്ചതിനെ ആസ്വദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍: ആദ്യ ഓവറില്‍ കൂടുതല്‍ സിക്‌സറുകള്‍... ആര്‍ക്കെന്നറിയാമോ? ഇന്ത്യന്‍ ഇതിഹാസത്തിന് സ്വന്തംഐപിഎല്‍: ആദ്യ ഓവറില്‍ കൂടുതല്‍ സിക്‌സറുകള്‍... ആര്‍ക്കെന്നറിയാമോ? ഇന്ത്യന്‍ ഇതിഹാസത്തിന് സ്വന്തം

cr7beckammessi

മുന്‍ ഇംഗ്ലണ്ട് താരമായ ബെക്കാം നിരവധി ക്ലബ്ബുകള്‍ക്കൊപ്പം കളിച്ച പരിചയസമ്പത്തുള്ള താരം കൂടിയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 265 മത്സരത്തില്‍ നിന്ന് 62 ഗോളും റയല്‍ മാഡ്രിഡിനൊപ്പം 116 മത്സരത്തില്‍ നിന്ന് 13 ഗോളും എല്‍ എ ഗ്യാലക്‌സിക്കുവേണ്ടി 98മത്സരത്തില്‍ നിന്ന് 18 ഗോളും അദ്ദേഹം നേടിയിട്ടുണ്ട്. മിലാനും വേണ്ടിയും കളിച്ചിട്ടുള്ള താരം പിഎസ്ജിയിലൂടെയാണ്ക്ലബ്ബ് കരിയര്‍ അവസാനിപ്പിച്ചത്. നിലവില്‍ അമേരിക്കന്‍ ലീഗില്‍ ഇന്റര്‍ മിയാമി എന്ന പേരില്‍ സ്വന്തമായൊരു ക്ലബ്ബിനുടമയാണ്‌ബെക്കാം. ലൂയിസ് സുവാരസ് അടക്കമുള്ള പല സൂപ്പര്‍ താരങ്ങളെയും ടീമിലെത്തിക്കാന്‍ നേരത്തെ ബെക്കാം തയ്യാറെടുത്തിരുന്നു.

അദ്ദേഹം ബാറ്റ്‌സ്മാനല്ല, കവി! പ്രഹരിക്കുന്നത് ബൗളര്‍ പോലുമറിയില്ല... ഇര്‍ഫാനെ അനുകൂലിച്ച് ഷമിയുംഅദ്ദേഹം ബാറ്റ്‌സ്മാനല്ല, കവി! പ്രഹരിക്കുന്നത് ബൗളര്‍ പോലുമറിയില്ല... ഇര്‍ഫാനെ അനുകൂലിച്ച് ഷമിയും

മെസ്സി-റൊണാള്‍ഡോ എന്നിവരില്‍ ആരാണ് മികച്ചവനെന്നത് സംബന്ധിച്ച് വീണ്ടും തര്‍ക്കം സജീവമാവുകയാണ്. മെസ്സി തനത് ശൈലികൊണ്ട് കരുത്തുകാട്ടുമ്പോള്‍ ശാരീരിക ക്ഷമതയാണ് റൊണാള്‍ഡോയുടെ ആയുധം. ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയേക്കാള്‍ കേമന്‍ റൊണാള്‍ഡോയാണ്. റയല്‍ മാഡ്രിഡിനെ ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ചത് റൊണാള്‍ഡോയായിരുന്നു. പിന്നീട് ക്ലബ്ബ് വിട്ട റൊണാള്‍ഡോ നിലവില്‍ യുവന്റസിനൊപ്പമാണ്. എന്നാല്‍ പഴയ പ്രതാപത്തിനൊത്ത് ഉയരാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിട്ടില്ല.

ക്യാപ്റ്റനായിരിക്കെ ടീമില്‍ ധോണിയുടെ ഫേവറിറ്റ് ആര്? വെളിപ്പെടുത്തി യുവി... ഇപ്പോള്‍ ടീമില്‍ ഇല്ല!ക്യാപ്റ്റനായിരിക്കെ ടീമില്‍ ധോണിയുടെ ഫേവറിറ്റ് ആര്? വെളിപ്പെടുത്തി യുവി... ഇപ്പോള്‍ ടീമില്‍ ഇല്ല!

മെസ്സി കരിയറിന്റെ തുടക്കം മുതല്‍ ബാഴ്‌സലോണയുടെ ഭാഗമാണ്. ആറ് തവണബാലന്‍ദ്യോര്‍ പുരസ്‌കാരം നേടിയ മെസ്സി നിലവില്‍ ക്ലബ്ബുമായി അഭിപ്രായഭിന്നതയിലാണുള്ളത്. കോവിഡ് 19 ബാധയെത്തുടര്‍ന്ന് പ്രതിഫലം വെട്ടിക്കുറയ്ക്കുന്നതുമായി സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് മെസ്സിയെയും ബാഴ്‌സയേയും തെറ്റിച്ചത്. മെസ്സി കരിയറിന്റെ അവസാനം വരെ ബാഴ്‌സയിലുണ്ടാകുമെന്ന കഴിഞ്ഞ ദിവസം ക്ലബ്ബ് പ്രസിഡന്റ് അഭിപ്രായപ്പെട്ടിരുന്നു. ബാഴ്‌സലോണയുടെ എക്കാലത്തെയുംമികച്ച താരങ്ങളിലൊരാളായ മെസ്സിക്ക് ദേശീയ ടീമിനൊപ്പം ഈ മികവ് കാട്ടാന്‍ പലപ്പോഴും സാധിക്കാറില്ല. 2022ലെ ഖത്തര്‍ ലോകകപ്പിലൂടെ മെസ്സിയും റൊണാള്‍ഡോയും കരിയറിന് വിരാമമിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Sunday, April 19, 2020, 17:29 [IST]
Other articles published on Apr 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X