Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോളിലെ ഒരേയൊരു രാജാവ്; യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ ആറാം തവണയും മെസ്സിക്ക്

ബാഴ്‌സലോണ: യൂറോപ്യന്‍ ലീഗുകളിലെ കൂടുതല്‍ ഗോള്‍ നേടി താരത്തിനുള്ള യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌ക്കാരം ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിക്ക്. പിഎസ്ജി സ്‌ട്രൈക്കര്‍ കെയ്‌ലിയന്‍ എംബാപ്പയുടെ വെല്ലുവിളി അതിജീവിച്ചാണ് മെസ്സിയുടെ പുരസ്‌ക്കാര നേട്ടം. ഇത് ആറാം തവണയാണ് യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ മെസ്സിയെ തേടിയെത്തുന്നത്. അവസാന സീസണില്‍ 36 ഗോളുകളാണ് മെസ്സി ബാഴ്‌സലോണയ്ക്കുവേണ്ടി നേടിയത്. ബാഴ്‌സയെ ലാ ലിഗ ചാമ്പ്യന്മാരാക്കുന്നതില്‍ മെസ്സിയുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു.

ഏറ്റവും കൂടുതല്‍ ഈ പുരസ്‌ക്കാരം നേടുന്ന താരമെന്ന റെക്കോഡും മെസ്സിയുടെ പേരിലാണ്. നാല് തവണ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌ക്കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത്. കുടുംബത്തോടൊപ്പമെത്തിയാണ് മെസ്സി പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. മെസ്സിയുടെ രണ്ട് കുട്ടികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി മെസ്സിക്ക് സമ്മാനിക്കുകയായിരുന്നു.

messibarcelona

ലാ ലിഗ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റാണെന്നും ഇവിടെ മികവ് പുലര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ അത് ചാമ്പ്യന്‍സ് ലീഗില്‍ പ്രതിഫലിക്കുമെന്നും മെസ്സി പറഞ്ഞു. നേടത്തില്‍ സന്തോഷമുണ്ടെന്നും പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം പ്രതികരിച്ചു. ഈ സീസണില്‍ മെസ്സിക്ക് കാര്യങ്ങള്‍ അത്ര ശുഭകരമല്ല. പരിക്ക് കാരണം സീസണിലെ തുടക്ക മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായിരുന്നു.

Story first published: Thursday, October 17, 2019, 17:06 [IST]
Other articles published on Oct 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+