For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുണൈറ്റഡിനെതിരേ പ്രതികരിച്ച് ലുക്കാക്കു; പഴികേട്ടിരുന്നത് മൂന്ന് പേര്‍ മാത്രം

ലണ്ടന്‍: ഇന്റര്‍ മിലാനിലേക്ക് കൂടുമാറിയതിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വിമര്‍ശിച്ച് ബെല്‍ജിയം സ്‌ട്രൈക്കര്‍ റോമലു ലുക്കാക്കു. യുണൈറ്റഡില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് ലുക്കാക്കു പ്രതികരിച്ചത്. മികച്ച പ്രതിഭകളുള്ള ടീമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡെങ്കിലും ഒത്തിണക്കത്തോടെ കളിക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നു.

ടീം മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ വലിയ അഭിനന്ദനങ്ങള്‍ ഒന്നും ലഭിക്കുന്നില്ലെങ്കിലും പരാജയപ്പെടുമ്പോള്‍ ചിലരെ മാത്രമായി വിമര്‍ശിക്കുന്നു.യുണൈറ്റഡില്‍ നിരവധി കളിക്കാരുണ്ടെങ്കിലും എന്നെയും അലക്‌സീസ് സാഞ്ചസിനെയും പോള്‍ പോഗ്ബയെയും മാത്രമാണ് വിമര്‍ശിച്ചിരുന്നത്.ആരാധകരുടെ ഭാഗത്ത് നിന്നുള്ള മോശം പ്രതികരണങ്ങള്‍ക്ക് ഞങ്ങള്‍ക്ക് മാത്രമാണ് നേരിടേണ്ടി വന്നത്.

romelulukaku

ഇത് വല്ലാതെ വേദനിപ്പിച്ചു.യുണൈറ്റഡില്‍ എന്നെ ആവശ്യമില്ലെന്ന് വ്യക്തമായതോടെ ക്ലബ്ബ് മാറണമെന്ന് തീരുമാനിച്ചു. കൃത്യസമയത്ത് ഇന്റര്‍മിലാനുമെകത്തുകയും കൂടുമാറ്റം നടക്കുകയും ചെയ്തുവെന്നും ലുക്കാക്കു പറഞ്ഞു. അന്റോണിയോ കോന്റെയ്ക്ക് എന്നെ ആവശ്യമുണ്ടെന്നും അദ്ദേഹത്തിന്റെ കളി ശൈലിക്ക് ഉതകുന്ന ആളാണ് ഞാനെന്നും കോന്റെ പറഞ്ഞതായും ലുക്കാക്കു കൂട്ടിച്ചേര്‍ത്തു. 26കാരനായ ലുക്കാക്കു 2017ലാണ് യുണൈറ്റഡിലെത്തിയത്.ക്ലബ്ബിനുവേണ്ടി രണ്ട് സീസണുകളില്‍ ബൂട്ടണിഞ്ഞ താരം 66 മത്സരങ്ങളില്‍ നിന്ന് 28 ഗോളും നേടി. നേരത്തെ ചെല്‍സി,എവര്‍ട്ടന്‍ ക്ലബ്ബുകള്‍ക്കൊപ്പവും ലുക്കാക്കു കളിച്ചിട്ടുണ്ട്.

Story first published: Friday, August 23, 2019, 18:40 [IST]
Other articles published on Aug 23, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+