വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അന്ന് മുഖ്യ എതിരാളി, ഇന്ന് ഒരുമിച്ച് തന്ത്രങ്ങള്‍ മെനയുന്നു... ഗാംഗുലി എങ്ങനെ? പോണ്ടിങ് പറയുന്നു

ഐപിഎല്ലില്‍ ഇരുവരും ഡല്‍ഹി ടീമിനൊപ്പമാണ്

By Manu
ഗാംഗുലി എങ്ങനെ? പോണ്ടിങ് പറയുന്നു

കൊല്‍ക്കത്ത: ലോക ക്രിക്കറ്റില്‍ ഒരു കാലത്ത് ബദ്ധവൈരികളായ ക്യാപ്റ്റന്‍മാരായിരുന്നു ഇന്ത്യന്‍ ഇതിഹാസം സൗരവ് ഗാംഗുലിയും ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങും. ലോകകപ്പുള്‍പ്പെടെ പല വേദികളിലും ഇരുവരും മുഖാമുഖം വരികയും ചെയ്തിട്ടുണ്ട്. 2003ലെ ലോകകപ്പില്‍ പോണ്ടിങിന്റെ കംഗാരുപ്പട ഗാംഗുലിയുടെ ടീം ഇന്ത്യയെ നാണംകെടുത്തി കിരീടമുയര്‍ത്തിയതിന്റെ മുറിവുകള്‍ ഇപ്പോഴും ആരാധകരുടെ മനസ്സില്‍ മായാതെ നില്‍ക്കുകയും ചെയ്യുന്നു.

ഇടിച്ചുകയറാന്‍ ഇതെന്താ നാട്ടിന്‍പുറത്തെ ക്രിക്കറ്റോ? അവിശ്വസനീയം... ധോണിക്കു രൂക്ഷവിമര്‍ശനം ഇടിച്ചുകയറാന്‍ ഇതെന്താ നാട്ടിന്‍പുറത്തെ ക്രിക്കറ്റോ? അവിശ്വസനീയം... ധോണിക്കു രൂക്ഷവിമര്‍ശനം

അന്ന് തന്ത്രങ്ങളൊരുക്കി പരസ്പരം ജയിക്കാന്‍ മല്‍സരിച്ച ഇരുവരും ഇപ്പോള്‍ ഒരുകുടക്കീഴില്‍ തന്ത്രങ്ങള്‍ മെനയുകയാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുഖ്യ പരിശീലകനാണ് പോണ്ടിങെങ്കില്‍ പരിശീലകനോളം തന്നെ പ്രാധാന്യമുള്ള ടീമിന്റെ ഉപദേഷ്ടാവാണ് ദാദ. ഗാംഗുലിയെക്കുറിച്ച് തികഞ്ഞ മതിപ്പാണ് പോണ്ടിങിനുള്ളത്.

ഒരുപോലെ ചിന്തിക്കുന്നവര്‍

ഒരുപോലെ ചിന്തിക്കുന്നവര്‍

ആശയപരമായി താനും ഗാംഗുലിയും ഒരുപോലെയാണെന്ന് പോണ്ടിങ് അഭിപ്രായപ്പെട്ടു. ഓരോ മല്‍സരത്തെക്കുറിച്ചും തങ്ങള്‍ ഒരു പോലെയാണ് ചിന്തിക്കുന്നത്.
ഇതു നല്ല രീതിയില്‍ മുന്നോട്ടുപോവാന്‍ സഹായിക്കുകയും ചെയ്യുന്നതായി പോണ്ടിങ് പറഞ്ഞു. ഗാംഗുലിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്കു ഏറെ ഇഷ്ടടമാണെന്നും ഓസീസ് ഇതിഹാസം പറയുന്നു.

അന്നു മുതല്‍ അടുത്ത ബന്ധം

അന്നു മുതല്‍ അടുത്ത ബന്ധം

മല്‍സരരംഗത്തുണ്ടായിരുന്ന കാലം മുതല്‍ ഗാംഗുലിയുമായി തനിക്കു നല്ല ബന്ധമാണുണ്ടായിരുന്നതെന്നു പോണ്ടിങ് വ്യക്തമാക്കി. വിരമിച്ച ശേഷവും ഈ അടുപ്പം കാത്തുസൂക്ഷിച്ചു. വര്‍ഷത്തില്‍ ഒന്നിലേറെ തവണ പരസ്പരം കാണാറുണ്ടായിരുന്നതായും പോണ്ടിങ് വെളിപ്പെടുത്തി.
ഗാംഗുലിയുമായുള്ള സൗഹൃദം ആസ്വദിക്കുന്നു. താന്‍ മാത്രമല്ല അദ്ദേഹവുമായി അടുപ്പമുള്ളവരെല്ലാം ഇതു തന്നെയാണ് പറയുകയെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയെക്കുറിച്ച് ഏറെ പ്രതീക്ഷ

ഡല്‍ഹിയെക്കുറിച്ച് ഏറെ പ്രതീക്ഷ

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെക്കുറിച്ച് ഗാംഗുലിക്കു വലിയ പ്രതീക്ഷകളാണുള്ളതെന്നു പോണ്ടിങ് പറഞ്ഞു. വളരെ പാഷനോടെയാണ് അദ്ദേഹം ഡല്‍ഹി ടീമിനെ കാണുന്നത്. തനിക്കൊപ്പം ഡല്‍ഹിയെ വലിയ നേട്ടങ്ങളിലേക്കു നയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഗാംഗുലിക്കുണ്ട്. ഇന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കളിയില്‍ ഗാംഗുലിയുടെ ഉപദേശങ്ങള്‍ ഡല്‍ഹിക്കു നിര്‍ണായകമാവും. ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ച് വളരെ മികച്ചായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും പോണ്ടിങ് വിശദീകരിച്ചു.

Story first published: Friday, April 12, 2019, 15:25 [IST]
Other articles published on Apr 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X