Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രണയസാഫല്യം; കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരം മായങ്ക് അഗര്‍വാള്‍ വിവാഹിതനായി

ബെംഗളുരു: കര്‍ണാടകയില്‍ നിന്നുമുള്ള കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരം മായങ്ക് അഗര്‍വാള്‍ വിവാഹിതനായി. ദീര്‍ഘകാല പ്രണയിനി അഷിത സൂദിനെയാണ് മായങ്ക് ജീവിതത്തിലേക്ക് കൈപിടിച്ച് കൂട്ടിയത്. മായങ്കിന്റെ കര്‍ണാടക ടീം സഹതാരവും ഇന്ത്യന്‍ ബാറ്റ്‌സ്മാനുമായ കെഎല്‍ രാഹുലാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.

Mayank Agarwal

ഈ വര്‍ഷം ആദ്യമാണ് മായങ്ക് അഷിതയെ വിവാഹം കഴിക്കാനുള്ള താല്‍പര്യം അറിയിക്കുന്നത്. വിവാഹത്തിനുള്ള സകല ഒരുക്കങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി പങ്കുവെച്ചിരുന്നു. ജീവിതകാലം മുഴുവന്‍ കാത്തിരുന്ന ആഘോഷം വന്നെത്തി, ഈ പാര്‍ട്ടിക്ക് തുടക്കം കുറിയ്ക്കാം, ഇതായിരുന്നു മായങ്ക് വിവാഹത്തെക്കുറിച്ച് കുറിച്ചത്.

ആഭ്യന്തര ക്രിക്കറ്റിലെ വിവിധ ഫോര്‍മാറ്റുകളില്‍ 2000 റണ്‍ തികച്ചതോടെയാണ് ഈ വലംകൈയന്‍ ബാറ്റ്‌സ്മാന്‍ ശ്രദ്ധേയനാകുന്നത്. ഇന്ത്യന്‍ ടീമിലേക്ക് പ്രവേശനം സാധ്യമായിട്ടില്ലെങ്കിലും ഇന്ത്യന്‍ എ ടീമില്‍ താരത്തിന് ഇടം ലഭിച്ചിട്ടുണ്ട്. ജൂലൈ 16 മുതല്‍ 19 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന നാല് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിലാണ് മായങ്കിന്റെ സാന്നിധ്യമുള്ളത്. കരുണ്‍ നായര്‍ നയിക്കുന്ന ഇന്ത്യ എ ടീമിന് ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ റണ്ണുകള്‍ സംഭാവന ചെയ്യാനുള്ള ദൗത്യം ഈ ചെറുപ്പക്കാരനാകും.

ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം മായങ്കിന് ഐപിഎല്ലില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. 11 മത്സരങ്ങളില്‍ നിന്നും 120 റണ്‍ മാത്രമാണ് താരത്തിന്റെ ബാറ്റില്‍ പിറന്നത്. മികച്ച സ്‌കോര്‍ 30 റണ്ണും. ഇംഗ്ലണ്ട് പര്യടനത്തില്‍ മറിച്ചൊരു കഥ രചിക്കാന്‍ കഴിഞ്ഞാല്‍ എ ടീമില്‍ നിന്നുമൊരു പ്രൊമോഷന്‍ ഉറപ്പ്.

Story first published: Tuesday, June 5, 2018, 8:35 [IST]
Other articles published on Jun 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+