Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാറിയെ യുവന്റസിന് കൈമാറാന്‍ ചെല്‍സിയുടെ പച്ചക്കൊടി; പകരം നീലപ്പടയുടെ അമരത്ത് ലംപാര്‍ഡ്?

ലണ്ടന്‍: അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ വിരാമം. ചെല്‍സിയുടെ പരിശീലകസ്ഥാനത്ത് നിന്ന് യുവന്റസിലേക്ക് മൗറീസ്യോ സാറി കൂടുമാറും. നേരത്തെ മുതല്‍ ഇക്കാര്യം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗികമായ അറിയിപ്പുകള്‍ ഒന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സാറിയെ കൈമാറാമെന്ന് യുവന്റസിനോട് ചെല്‍സി അറിയിച്ചിരിക്കുകയാണ്. ചെല്‍സി ഡയറക്ടര്‍ മറീന ഗ്രനോസ്‌കായിയും യുവന്റസ് ഡയറക്ടര്‍ ഫാബിയോ പരാറ്റിസിയും തമ്മില്‍ നടന്ന ചര്‍ച്ചക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.

പ്രതിവര്‍ഷം അഞ്ച് ദശലക്ഷം യൂറോയ്ക്കാണ് സാറിയെ യുവന്റസ് സ്വന്തമാക്കുന്നതെന്നാണ് വിവരം. മൂന്ന് വര്‍ഷത്തേക്കാണ് കരാറെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.പുകവലിയിലൂടെ വിവാദ പരിശീലകനായ സാറിക്ക് കീഴില്‍ 63 മത്സരം ചെല്‍സി കളിച്ചപ്പോള്‍ 39 മത്സരത്തില്‍ ജയിച്ചു. 13 മത്സരം സമനിലയായപ്പോള്‍ 11 മത്സരം തോറ്റു. ചെല്‍സിയെ ഇംഗ്ലീഷ് ലീഗ് കപ്പിന്റെ ഫൈനലില്‍ കളിപ്പിക്കാനും സാറിക്കായി. ചെല്‍സിക്ക് യൂറോപ്പാ ലീഗ് സമ്മാനിച്ച പരിശീലകനായ സാറിക്ക് പകരം മുന്‍ താരം ഫ്രാങ്ക് ലംപാര്‍ഡിനെ പരിശീലകനാക്കാനുള്ള തയ്യാറെടുപ്പിലാണ് നീലപ്പട. ക്ലബ്ബിന്റെ മുന്‍ ഇതിഹാസ താരവുമായി ചെല്‍സി അവസാനഘട്ട ചര്‍ച്ചയിലാണ്.

mauriziosarri

സാറിയുടെ വരവില്‍ യുവന്റസ് താരങ്ങളും സന്തോഷവാന്മാരാണെന്നാണ് വിവരം. സാറിയുടെ വരവിനെക്കുറിച്ച് യുവന്റസ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൂചന നല്‍കിയിരുന്നു.ഈ സീസണിന്റെ അവസാനത്തോടെ മാസിമില്ലിയാനോ അല്ലെഗ്രിയെ പരിശീലകസ്ഥാനത്ത് നിന്ന് യുവന്റസ് പുറത്താക്കിയിരുന്നു. ഈ ഒഴിവിലേക്കാണ് സാറിയെത്തുന്നത്. നേരത്തെ നാപ്പോളിയുടെ പരിശീലകനായിരുന്ന സാറിക്ക് ഇറ്റലിയിലെ സാഹചര്യങ്ങള്‍ സുപരിചിതമാണ്. അതിനാല്‍ത്തന്നെ അദ്ദേഹത്തെ ടീമിലെത്തിച്ചാല്‍ ചാമ്പ്യന്‍സ് ലീഗില്‍ കൂടുതല്‍ കരുത്തുറ്റ പ്രകടനം നടത്താന്‍ യുവന്റസിന് സാധിക്കുമെന്ന് ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നു.

Story first published: Friday, June 14, 2019, 17:39 [IST]
Other articles published on Jun 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+