Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വോണുമായി ബെറ്റുവെച്ച ഹെയ്ഡന്‍ വേഷം മാറി ചെന്നൈ തെരുവില്‍; മീശയും താടിയും ഒട്ടിച്ചു

ചെന്നൈ: മാത്യു ഹെയ്ഡന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരമെന്നതിലുപരി കമന്റേറ്റര്‍ എന്ന നിലയിലാണ് ഇന്ത്യയുടെ പുതുതലമുറ ക്രിക്കറ്റ് ആരാധകര്‍ക്ക് കൂടുതല്‍ പരിചിതന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റ്‌സ്മാന്‍ ആയിരുന്ന ഹെയ്ഡന്‍ മൂന്നു സീസണില്‍ ചെന്നൈയ്ക്കുവേണ്ടി കളിച്ചിരുന്നു. പിന്നീട് ക്രിക്കറ്റില്‍നിന്നും വിരമിച്ച താരം ഇപ്പോള്‍ ഐപിഎല്‍ കമന്റേറ്ററി ടീമില്‍ സജീവമാണ്.

കഴിഞ്ഞദിവസം തന്റെ ഇസ്റ്റഗ്രാം പോസ്റ്റില്‍ ഹെയ്ഡന്‍ വേഷംമാറിയ ചിത്രം അത്ഭുതത്തോടെയാണ് ആരാധകര്‍ കണ്ടത്. എന്താണ് സംഭവമെന്ന് പിന്നീട് ഹെയ്ഡന്‍ തന്നെ വിവരിക്കുകയുണ്ടായി. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് താടിയും മീശയും വെച്ച് ഹെയ്ഡന്‍ ചെന്നൈ തെരുവില്‍ നില്‍ക്കുന്നതായിരുന്നു ചിത്രം. ചിത്രം ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണുമായുണ്ടായ ഒരു ബെറ്റിന്റെ ഭാഗമാണെന്നാണ് ഹെയ്ഡന്‍ പറയുന്നത്.

വേഷംമാറി ചെന്നൈ തെരുവില്‍

വേഷംമാറി ചെന്നൈ തെരുവില്‍

ചെന്നൈ തെരുവില്‍ ആരും തിരിച്ചറിയാതെ 1000 രൂപയുടെ സാധനങ്ങള്‍ വിലപേശി വാങ്ങണമെന്നായിരുന്നു വെല്ലുവിളി. ഹെയ്ഡന്‍ അത് ഏറ്റെടുത്തു. ഒരു പ്രദേശവാസിയായ പയ്യനെയും ഒപ്പംകൂട്ടി മുണ്ടും വാച്ചും ഉള്‍പ്പെടെയുള്ള ചില സാധനങ്ങള്‍ വാങ്ങി ഹെയ്ഡന്‍ മടങ്ങുകയും ചെയ്തു. പയ്യന് 100 രൂപ താന്‍ നല്‍കിയതായി ഹെയ്ഡന്‍ പിന്നീട് വെളിപ്പെടുത്തി.

കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ്

കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ്

ചെന്നൈയിലെ തെരുവുകളില്‍ കുട്ടികളുമായി ക്രിക്കറ്റ് കളിക്കുന്ന ഹെയ്ഡന്റെ വീഡിയോ കഴിഞ്ഞദിവസം വൈറലായി മാറിയിരുന്നു. ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളായ താരം ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡുകൂടി സ്വന്തമായിട്ടുണ്ട്. കളിക്കളത്തില്‍ ഇന്ത്യയുടെ എതിരാളിയായിരുന്നെങ്കിലും വിരമിച്ചശേഷം ഇന്ത്യന്‍ ക്രിക്കറ്റുമായി അടുത്തു പ്രവര്‍ത്തിക്കുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം

ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം

ആദ്യ മൂന്നു സീസണുകളില്‍ ചെന്നൈയ്ക്കായി ഹെയ്ഡന്‍ 34 ഇന്നിങ്‌സുകളില്‍നിന്നായി 1117 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടാം എഡിഷനില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയ ഹെയ്ഡന്‍ 572 റണ്‍സുമായി ഓറഞ്ച് തൊപ്പിയും സ്വന്തമാക്കി. കമന്റേറ്ററായും ക്രിക്കറ്റ് പരിപാടികളിലെ സ്ഥിരം സാന്നിധ്യമായും ഇന്ത്യന്‍ ആരാധകരുമായി അടുത്തബന്ധം പുലര്‍ത്തുന്ന താരം കൂടിയാണ് ഹെയ്ഡന്‍.


Story first published: Saturday, April 6, 2019, 9:26 [IST]
Other articles published on Apr 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+