ഒത്തുകളി; രണ്ട് ഹോങ്കോങ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ആജീവനാന്ത വിലക്ക്
ദുബൈ: ഒത്തുകളിയിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് രണ്ട് ഹോങ്കോങ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി ഐസിസി.സഹോദരങ്ങളായ ഇര്‍ഫാന്‍ അഹമ്മദും നദീം അഹമ്മദും ഒത്തുകളിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്നാണ് നടപടി.മറ്റൊരു ഹോങ്കോങ് താരമായ ഹസീബ് അംജാദിന് അഞ്ച് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇര്‍ഫാന്‍ അഹമ്മദ് അഞ്ച് ഏകദിനവും എട്ട് ട്വന്റി20യും കളിച്ചപ്പോള്‍ നദീം അഹമ്മദ് 25 ഏകദിനവും 24 ട്വന്റി20യും ഹോങ്കോങിനുവേണ്ടി കളിച്ചു.'ഏറെ നാളത്തെ ദുഷ്‌കരമായ അന്വേഷണത്തിനൊടുവിലാണ് അഹമ്മദ് സഹോദരങ്ങള്‍ ഒത്തുകളിച്ചതായി കണ്ടെത്തിയത്.ഇരുവരും യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും ക്രിക്കറ്റില്‍ തുടര്‍ന്നാല്‍ മറ്റുള്ളവരെക്കൂടി ഇതിന് പ്രേരിപ്പിക്കുമെന്ന് തോന്നിയതിനാലാണ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്'-ഐസിസി ആന്റി കറപ്ഷന്‍ ട്രൈബ്യൂണല്‍ ജനറല്‍ മാനേജര്‍ അലക്‌സ് മാര്‍ഷ്യല്‍ പറഞ്ഞു.

സ്‌കോട്‌ലന്‍ഡിനും കാനഡയ്ക്കും എതിരായ മത്സരത്തിലാണ് ഒത്തുകളി നടന്നത്.ഓവറുകളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങാമെന്നായിരുന്നു ഇരുവരും വാതുവെപ്പുകാരോട് സമ്മതിച്ചത്.ക്രിക്കറ്റില്‍ അതിവേഗം വളര്‍ച്ച കൈവരിക്കുന്ന ഹോങ്കോങ് ക്രിക്കറ്റിന് നാണക്കേടുണ്ടാക്കുന്നതാണ് സംഭവം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications