Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷമിയുടെ ഭാര്യ ഹസിന് ക്രിക്കറ്റ് കളിയെക്കുറിച്ച് അറിയില്ല; മലക്കംമറിഞ്ഞ് ഹസിന്‍

Shami_Hasin Jahan

കൊല്‍ക്കത്ത: ഒത്തുകളിയുടെ പേരില്‍ ഇന്ത്യന്‍ ബൗളര്‍ ഷമിയെ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ഭാര്യ ഹസിന്‍ ജഹാന്‍ മലക്കം മറിഞ്ഞു. ഷമി ഒരിക്കലും ഒത്തുകളിച്ചതായി പറഞ്ഞിട്ടില്ലെന്നാണ് ഹസിന്‍ ഇപ്പോള്‍ പറയുന്നത്. ഒത്തുകളി സംശത്തിന്റെ പേരില്‍ ഷമിക്കെതിരെ ബിസിസിഐ അന്വേഷണം നടക്കുന്നതിനിടെയാണ് ഭാര്യ നിലപാട് തിരിത്തിയതെന്നത് ശ്രദ്ധേയമാണ്.

ഇത്രയും ആരോപണം ഉന്നയിക്കെ ഒരിക്കല്‍പോലും താന്‍ ഷമി ഒത്തുകളിച്ചതായി പറഞ്ഞിട്ടില്ലെന്നാണ് ഹസിന്റെ വിശദീകരണം. എനിക്ക് കളിയെക്കുറിച്ച് അറിയില്ല പിന്നെ എങ്ങിനെയാണ് താന്‍ ഒത്തുകളിച്ചതായി പറയുക. ഷമി തന്നെയാണ് ഒത്തുകളിയിലേക്ക് ആരോപണമുന നീട്ടിയതെന്നും ഹസിന്‍ പറഞ്ഞു.

പാക്കിസ്ഥാന്‍കാരിയായ പെണ്‍കുട്ടിയില്‍ നിന്നും ദുബായില്‍വെച്ച് ഷമി പണം സ്വീകരിച്ചെന്നായിരുന്നു ഹസിന്‍ നേരത്തെ ആരോപിച്ചിരുന്നത്. ഒരു ബിസിനസുകാരന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്. തന്നെ വഞ്ചിച്ച ഷമി രാജ്യത്തെ വഞ്ചിക്കുമെന്നും ഹസിന്‍ ആരോപിച്ചിരുന്നു. ഇതാണ് ഒത്തുകളിക്കായി പണം വാങ്ങിയതായുള്ള സംശയത്തിലേക്ക് നയിച്ചത്.

ഷമിയും ഹസിനും തമ്മിലുള്ള സംസാരത്തിന്റെ ഓഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ബിസിസിഐ അന്വേഷണം പ്രഖ്യാപിച്ചത്. ഏതെങ്കിലും തരത്തില്‍ ഒത്തുകളിയുടെ സൂചന ലഭിച്ചാല്‍ ഷമിയെ ഐപിഎല്ലില്‍ നിന്നും വിലക്കിയേക്കും. മാത്രമല്ല, ബിസിസിഐ തടഞ്ഞുവെച്ച കരാര്‍ പുതുക്കുകയും ചെയ്യില്ല.

Story first published: Sunday, March 18, 2018, 7:31 [IST]
Other articles published on Mar 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+