Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒത്തുകളി പിടികൂടി; ഒമാന്‍ ക്രിക്കറ്റ് താരത്തിനെതിരെ കടുത്ത ശിക്ഷയുമായി ഐസിസി

ദുബായ്: ഒത്തുകളിയെത്തുടര്‍ന്ന് ഒമാന്‍ ക്രിക്കറ്റ് താരത്തിന് ഐസിസി ഏഴുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. ഒമാന്‍ താരം അബ്ദുള്‍റഹീം അല്‍ ബാലുഷിക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എല്ലാ ഫോര്‍മാറ്റിലുമുള്ള കളികളില്‍നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താനും താരത്തിന് അനുമതിയുണ്ടായിരിക്കില്ലെന്ന് ഐസിസി വ്യക്തമാക്കുന്നു.

ഐസിസിയുടെ അഴിമതിവിരുദ്ധ നിയമപ്രകാരമുളള കുറ്റം നേരത്തെ ബാലുഷി അംഗീകരിച്ചിരുന്നു. ഐസിസി ടി20 ലോകകപ്പ് യോഗ്യതാ മത്സരവുമായി ബന്ധപ്പെട്ടാണ് ബാലുഷി ഒത്തുകളി നടത്തിയതായി ബോധ്യമായത്. ഒമാനി സഹതാരത്തിനെ ഒത്തുകളിക്ക് ബാലുഷി പ്രരിപ്പിക്കുകയായിരുന്നു. എന്നാല്‍, സഹതാരം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയതോടെ ബാലുഷിക്ക് പദ്ധതി നടപ്പാക്കാനായില്ല.

cricket

ഐസിസി നിയമപ്രകാരം കടുത്ത കുറ്റമാണിതെന്ന് ഐസിസി ജനറല്‍ മാനേജര്‍ അലക്‌സ് മാര്‍ഷല്‍ വ്യക്തമാക്കി. ഐസിസി അന്വേഷണവുമായി ബാലുഷി പൂര്‍ണമായും സഹകരിച്ചിരുന്നു. അതുകൊണ്ടാണ് താരത്തിനെതിരായ ശിക്ഷ 7 വര്‍ഷമായി കുറച്ചത്. ഐസിസി സംഘടിപ്പിക്കുന്ന അഴിമതി വിരുദ്ധ ക്ലാസുകളില്‍ ബാലുഷി പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. യുവകളിക്കാരെ ഇത്തരം തെറ്റുകളെക്കുറിച്ച് ബോധവാന്മാരാക്കുന്നത് ഉള്‍പ്പെടെയുള്ള പരിപാടിയില്‍ ബാലുഷി പങ്കെടുക്കും.

Story first published: Monday, February 24, 2020, 14:28 [IST]
Other articles published on Feb 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+