Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ബംഗ്ലാദേശ് നായകന്‍ മഷറഫെ മൊര്‍ത്താസയുടെ പുതിയ കോവിഡ് ഫലം നെഗറ്റീവ്

ധാക്ക: മുന്‍ ബംഗ്ലാദേശ് നായകന്‍ മഷറഫെ മൊര്‍ത്താസയ്ക്ക് കോവിഡ് ഭേദമായി. അദ്ദേഹത്തിന്റെ പുതിയ കോവിഡ് ഫലം നെഗറ്റീവാണ്. നേരത്തെ രണ്ട് തവണ പരിശോധന നടത്തിയപ്പോഴും പോസിറ്റീവായിരുന്നു. കോവിഡ് നെഗറ്റീവായ വിവരം മൊര്‍ത്താസ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. 'പുതിയ കോവിഡ് ടെസ്റ്റിന്റെ ഫലം വന്നു, നെഗറ്റീവാണ്.

എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി.ഈ സമയത്ത് നല്‍കിയ പിന്തുണ വലുതാണ്. എന്നാല്‍ എന്റെ ഭാര്യക്ക് കോവിഡ് പോസിറ്റിവായി തുടരുകയാണ്. അവള്‍ സുഖമായിരിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ അവളെക്കൂടി ഉള്‍പ്പെടുത്തുക'-മൊര്‍ത്താസ ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ ജൂണ്‍ 20ന് പരിശോധിച്ചപ്പോഴാണ് മൊര്‍ത്താസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ജൂലൈ നാലിന് രണ്ടാമതും പരിശോധന നടത്തിയപ്പോഴും കോവിഡ് പോസിറ്റീവാവുകയായിരുന്നു. പിന്നീട് എട്ടാം തീയ്യതിയാണ് മൂന്നാമത്തെ പരിശോധന നടത്തിയത്.

mashrafemortaza

ഇതിന്റെ ഫലമാണ് നെഗറ്റീവായിരിക്കുന്നത്. മൊര്‍ത്താസയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആരോഗ്യവിഭാഗം തലവന്‍ ദിബാശിഷ് ചൗധരി ഔദ്യോഗികമായി നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ മൊര്‍ത്താസ സുഖം പ്രാപിച്ചത് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്. ബംഗ്ലാദേശിന്റെ മികച്ച നായകന്മാരില്‍ ഒരാളായ മൊര്‍ത്താസ ബംഗ്ലാദേശിനുവേണ്ടി 36 ടെസ്റ്റില്‍ നിന്ന് 78 വിക്കറ്റും 220 ഏകദിനത്തില്‍ നിന്ന് 270 വിക്കറ്റും 54ടി20യില്‍ നിന്ന് 42 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞിടെ മുന്‍ പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചതിന് പിന്നാലെയാണ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ഇദ്ദേഹത്തിന് രോഗം ഭേദമാവുകയും ചെയ്തു. രോഗവിവരങ്ങള്‍ അഫ്രീദി തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ചേതന്‍ ചൗഹാന്റെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവായിരുന്നു.72 വയസുകാരനായ ചേതന് രോഗം എവിടെ നിന്നാണ് ബാധിച്ചതെന്ന് വ്യക്തമല്ല.വലം കൈ ബാറ്റ്‌സ്മാനും സ്പിന്നറുമായിരുന്ന അദ്ദേഹം ഇന്ത്യക്കുവേണ്ടി 40 ടെസ്റ്റില്‍ നിന്ന് 31.57 ശരാശരിയില്‍ 2084 റണ്‍സും രണ്ട് വിക്കറ്റും ഏഴ് ഏകദിനത്തില്‍ നിന്ന് 21.85 ശരാശരിയില്‍ 153 റണ്‍സുമാണ് നേടിയത്. സൂപ്പര്‍ താരങ്ങളായ അമിതാബ് ബച്ചനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അഭിഷേക് ബച്ചന്‍, ഭാര്യ ഐശ്വര്യാ റായ്, മകള്‍ തുടങ്ങിയവരെല്ലാം നിലവില്‍ ക്വാറന്റൈനിലാണ്.

Story first published: Wednesday, July 15, 2020, 17:22 [IST]
Other articles published on Jul 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+