Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യയിലെ മികച്ച വനിതാ കായികതാരമായി മേരികോമിനെ തെരഞ്ഞെടുത്തു; ചരിത്രനേട്ടം

Mary Kom, Son Heung Min Named Best Asian Athletes | Oneindia Malayalam

ദില്ലി: ബോക്‌സിങ് ലോക ചാമ്പ്യനായ ഇന്ത്യയുടെ മേരി കോമിനേയും കൊറിയന്‍ ഫുട്‌ബോള്‍താരം സണ്‍ ഹെങ് മിന്നിനേയും ഏഷ്യയിലെ മികച്ച വനിതാ, പുരുഷ കായിക താരങ്ങളായി തെരഞ്ഞെടുത്തു. ഏഷ്യന്‍ സ്‌പോര്‍ട്‌സ് റൈറ്റേഴ്‌സ് യൂണിയന്‍ ആണ് അവാര്‍ഡ് നല്‍കുന്നത്. ഇതാദ്യമായി സംഘടിപ്പിക്കപ്പെട്ട അവാര്‍ഡ് നേടിയതോടെ മേരി കോം ചരിത്രനേട്ടത്തിലെത്തുകയും ചെയ്തു.

മലേഷ്യയുടെ സെലന്‍ഗോറില്‍ സംഘടിപ്പിച്ച സെലംഗോര്‍ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റില്‍ വെച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. വിവിധ രാജ്യങ്ങളിലെ വിജയികള്‍ക്ക് സെലന്‍ഗോര്‍ മുഖ്യമന്ത്രി തുവാന്‍ ഹാജി അമിറുദ്ദീന്‍ ഷാരി ട്രോഫികള്‍ വിതരണം ചെയ്തു. ഏഷ്യന്‍ വനിതാ ബോക്‌സിങ്ങില്‍ മേരി കോം ചാമ്പ്യനായതിന്റെ പിന്നാലെയാണ് താരത്തെ തേടി അമൂല്യ ബഹുമതിയുമെത്തിയത്. ഏഴുതവണ ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി റെക്കോര്‍ഡിട്ട താരമാണ് മേരി കോം. മറ്റൊരു വനിതാ താരത്തിനും ഈ റെക്കോര്‍ഡിനൊപ്പമെത്താനായിട്ടില്ല.

marykom

ടോട്ടനം ഹോട്‌സ്പറിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച താരമാണ് സണ്‍ ഹെങ് മിന്‍. ഏഷ്യന്‍ ഗെയിംസില്‍ സൗത്ത് കൊറിയയെ ചാമ്പ്യന്മാരാക്കുന്നതിലും സണ്‍ കളിമികവ് തുണയായി. ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിനാണ് ഏഷ്യയിലെ മികച്ച പുരുഷ ടീമിനുള്ള അവാര്‍ഡ് ലഭിച്ചത്. ഏഷ്യന്‍ കപ്പില്‍ ഖത്തര്‍ ചാമ്പ്യന്മാരായിരുന്നു. 2011ലെ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്മാരും 2015ലെ റണ്ണറപ്പുകളുമായ ജപ്പാന്‍ ദേശീയ ടീമാണ് മികച്ച വനിതാ ടീമിനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്.

Story first published: Friday, August 30, 2019, 14:33 [IST]
Other articles published on Aug 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+