ബംഗ്ലാദേശിനെതിരെ മാന്‍ ഓഫ് ദി മാച്ച് ആയ ഗുപ്റ്റിലിനെ ഇന്റര്‍വ്യൂ ചെയ്തത് ഭാര്യ
നേപ്പിയര്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ഇന്റര്‍വ്യൂ ചെയ്തത് ഭാര്യ. 233 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിയിരുന്നു. സെഞ്ച്വറി നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് കിവീസിന്റെ വിജയം അനായാസമാക്കിയത്. ഗുപ്റ്റിലിനെ കളിയെ താരവുമായി തെരഞ്ഞെടുത്തു.
മത്സരശേഷമുള്ള സമ്മാനദാന ചടങ്ങില്‍ അവതാരകയായി എത്തിയതാകട്ടെ ഭാര്യ ലോറ മക്‌ഗോള്‍ഡ്രിക്കും. ഭാര്യയാണ് അഭിമുഖമെടുത്തതെങ്കിലും അതിന്റെ നാണമൊന്നും ഗുപ്റ്റിലിനുണ്ടായില്ല. ഭാര്യയുടെ ചോദ്യങ്ങള്‍ക്ക് കളിയെക്കുറിച്ചുള്ള കൃത്യമായ ഉത്തരവുമായി ഗുപ്റ്റില്‍ മറുപടിയും നല്‍കി. ടീം അംഗങ്ങളുടെ കൂട്ടായ ശ്രമഫലമായാണ് ന്യൂസിലന്‍ഡിന് ജയിക്കാനായതെന്നും ഗുപ്റ്റില്‍ പറഞ്ഞു.

ഇതാദ്യമായല്ല ഭര്‍ത്താവിനെ ഭാര്യ മത്സരശേഷം അഭിമുഖം ചെയ്യുന്നത്. നേരത്തെ 2010ലെ ഫുട്‌ബോള്‍ ലോകകപ്പ് വിജയത്തിന് പിന്നാലെ സ്പാനിഷ് ഗോള്‍കീപ്പര്‍ കാസില്ലാസിനെ ഇന്റര്‍വ്യൂ ചെയ്തത് കാമുകിയായ അവതാരകയായിരുന്നു. അന്ന് വിജയാഹ്ലാദമായി കാസില്ലാസ് കാമുകിയെ ചുംബിക്കുകയും ചെയ്തു. പിന്നീട് കാമുകി സാറ കാര്‍ബണേരയെ കാസില്ലാസ് വിവാഹം ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications