ഇന്ത്യയ്‌ക്കെതിരെ ഹീറോ ആയ ഗുപ്റ്റില്‍ ഫൈനലില്‍ വില്ലന്‍; രണ്ടും സ്റ്റമ്പിന് നേരെയുള്ള എറില്‍
ലണ്ടന്‍: കൈയ്യകലത്തിലെത്തിയ ലോകകപ്പ് കിരീടം ന്യൂസിലന്‍ഡിന് ഒരിക്കല്‍ക്കൂടി നഷ്ടമായിരിക്കുന്നു. കിരീടം ഉറപ്പിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ അത് എതിരാളികള്‍ക്ക് സമ്മാനിച്ച ന്യൂസിലന്‍ഡ് ഒരിക്കലും മറക്കാത്ത മത്സരമാണ് കഴിഞ്ഞദിവസം ലോഡ്‌സില്‍ നടന്നത്. ഇംഗ്ലണ്ട് കിരീടം നേടുമ്പോള്‍ ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിനാകും ഏറെ നിരാശ. അവസാന ഓവറില്‍ അധികമായി നല്‍കിയ നാല് റണ്ണാണ് ഇംഗ്ലണ്ടിന്റെ സമനിലയിലേക്കും പിന്നീട് കിരീടത്തിലേക്കും നയിച്ചത്.
ഇന്ത്യയ്‌ക്കെതിരെ ഹീറോ ആ താരമാണ് ഗുപ്റ്റില്‍. ബാറ്റിങ്ങില്‍ കാര്യമായ പങ്കുവഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫീല്‍ഡില്‍ ആ കോട്ടം നികത്താന്‍ ഗുപ്റ്റിലിന് കഴിഞ്ഞു. സെമിയില്‍ ഇന്ത്യയുടെ എംഎസ് ധോണിയെ 49-ാം ഓവറില്‍ റണ്ണൗട്ടാക്കിയത് ഗുപ്റ്റിലാണ്. ഇത് കളിയിലെ വഴിത്തിരിവാകുകയും ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ച് ഫൈനലില്‍ ഇടംപിടിക്കുകയും ചെയ്തു.

വില്ലനായി ഗുപ്റ്റില്‍
ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ വില്ലനായതും ഗുപ്റ്റില്‍ തന്നെ. അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാനായി വേണ്ടിയിരുന്നത് 15 റണ്‍സാണ്. ആദ്യ രണ്ട് പന്തിലും സ്റ്റോക്‌സിന് റണ്ണെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, മൂന്നാം പന്ത് സിക്‌സറിന് പറത്തി. നാലാം പന്തില്‍ രണ്ട് റണ്‍സെടുക്കുന്നതിനിടെ ഗുപ്റ്റിന്റെ നേരിട്ടുള്ള ഏറ് സ്റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലെത്തിയതോടെ 6 റണ്‍സാണ ലഭിച്ചത്. ഈ ഓവറില്‍ ആകെ 15 റണ്‍സെടുത്താണ് ഇംഗ്ലണ്ട് കളി സമനിലയിലേക്ക് നീക്കിയത്.

ന്യൂസിലന്‍ഡിന് നിരാശ
സൂപ്പര്‍ ഓവറിലെ ആറാം പന്ത് നേരിട്ട ഗുപ്റ്റിലിന് ഒരു റണ്‍സ് മാത്രമാണ് നേടാനായത്. ഇതും ന്യൂസിലന്‍ഡിന്റെ തോല്‍വിക്ക് നിര്‍ണായകമായി. ഇത്തവണ ലോകകപ്പില്‍ മോശം ഫോമിലായിരുന്നു താരം. കഴിഞ്ഞ ലോകകപ്പില്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഗുപ്റ്റില്‍ ഇത്തവണ ഫൈനലില്‍ വില്ലനായി മാറിയതോടെ രണ്ടാം തവണയും ന്യൂസിലന്‍ഡ് നിരാശയിലേക്ക് വീണു.

ബൗണ്ടറികള്‍ നേടിയ ടീമിന് കിരീടം
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ 241 റണ്‍സാണ് നേടിയത്. കുറഞ്ഞ സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. എന്നാല്‍ സൂപ്പര്‍ ഓവറിലും ഇരു ടീമുകളും 15 റണ്‍സ് വീതം നേടിയതോടെ കൂടുതല്‍ ബൗണ്ടറി നേടിയ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ട് 22 ബൗണ്ടറികള്‍ നേടിയപ്പോള്‍ ന്യൂസിലന്‍ഡ് 14 ബൗണ്ടറികളാണ് നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications