വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരാതിക്കാരിയെ മിന്നുകെട്ടി... വീണ്ടും റാക്കറ്റേന്താന്‍ ഇന്ത്യന്‍ താരം സൗമ്യജിത്ത് ഘോഷ്

18 കാരിയാണ് സൗമ്യജിത്ത് തന്നെ പീഡീപ്പിച്ചതായി പരാതി നല്‍കിയത്

ദില്ലി: കരിയര്‍ തന്നെ അവസാനിച്ചുവെന്ന് കരുതിയ ഇടത്തു നിന്ന് പ്രതിസന്ധികളെ അതിജീവിച്ച വീണ്ടും മല്‍സരരംഗത്തേക്ക് മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം സൗമ്യജിത്ത് ഘോഷ്. ഈ വര്‍ഷം മാര്‍ച്ചിലാണ് 18 കാരിയായ യുവതി താരത്തിനെതിരേ പീഡന ആരോപണം ഉന്നയിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി നിരവധി തവണ സൗമ്യജിത്ത് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് 25 കാരനായ സൗമ്യജിത്തിനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

1

എന്നാല്‍ പരാതി നല്‍കി നാലു മാസങ്ങള്‍ക്കു ശേഷം ഇതേ യുവതിയെ തന്നെ മിന്നുകെട്ടിയ സൗമ്യജിത്ത് ഇനി മല്‍സരരംഗത്തേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്. നാലു മാസം മുമ്പുണ്ടായ ഈ കേസ് തന്റെ കരിയറിനെ ശരിക്കും ഉലച്ചിട്ടുണ്ട്. ഇതില്‍ നിന്നും എങ്ങനെ കരകയറുമെന്ന് അറിയില്ലെന്നും താരം പറഞ്ഞു.

മെസ്സിക്കും റോണോയ്ക്കും ശേഷം നെയ്മറല്ല!! ബാഴ്‌സ വിട്ടത് ദുരന്തമായി... കടുത്ത വിമര്‍ശനംമെസ്സിക്കും റോണോയ്ക്കും ശേഷം നെയ്മറല്ല!! ബാഴ്‌സ വിട്ടത് ദുരന്തമായി... കടുത്ത വിമര്‍ശനം

അര്‍ജന്റീന അടിമുടി മാറുമോ? ലയണല്‍ മെസ്സിയുടെ റോള്‍... പുതിയ കോച്ച് മനസ്സ് തുറക്കുന്നു അര്‍ജന്റീന അടിമുടി മാറുമോ? ലയണല്‍ മെസ്സിയുടെ റോള്‍... പുതിയ കോച്ച് മനസ്സ് തുറക്കുന്നു

ആ പെണ്‍കുട്ടിയെക്കുറിച്ച് മാത്രമേ എല്ലാവരും ചിന്തിച്ചിട്ടുള്ളൂ. അവള്‍ മാത്രമല്ല താനും ചെറുപ്പമായിരുന്നു. അവള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലാത്ത സമയത്തു തന്റെ പ്രായം 22 ആയിരുന്നു. കഴിഞ്ഞ സംഭവങ്ങളെക്കുറിച്ച ആലോചിക്കുന്നില്ല. മുന്നോട്ട് മാത്രമേ ചിന്തിക്കുന്നുള്ളൂ. തനിക്കെതിരായ കേസ് എത്രയും വേഗം ഒത്തുതീര്‍പ്പാവുമെന്നാണ് പ്രതീക്ഷ. അതിനു ശേഷം പരിശീലനം പുനരാരംഭിക്കുമെന്നും സൗമ്യജിത്ത് വിശദമാക്കി.

Story first published: Tuesday, August 7, 2018, 16:53 [IST]
Other articles published on Aug 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X