ടുറിന്: ക്രൊയേഷ്യന്‍ സ്ട്രൈക്കര്‍ മരിയോ മാന്‍സുക്കിച്ച് സീരി എ ക്ലബ്ബ് യുവന്റസ് വിട്ടു. ഖത്തര്‍ ക്ലബ്ബ് അല്‍ ദുഹൈലാണ് താരത്തിന്റെ പുതിയ തട്ടകം. മാന്‍സുക്കിച്ചിന്റെ കൂടുമാറ്റം യുവന്റസ് ഔദ്യോഗികമായ സ്ഥിരീകരിച്ചു. ഖത്തര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ക്ലബ്ബായ അല്‍ ദുഹൈലിലേക്കുള്ള താരത്തിന്റെ ട്രാന്‍സ്ഫര്‍ തുക എത്രയെന്ന് വ്യക്തമല്ല.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവോടെ ടീമിലെ സ്ഥിര സ്ഥാനം നഷ്ടമായതാണ് ക്ലബ്ബ് വിടാന്‍ മാന്‍സുക്കിച്ചിനെ പ്രേരിപ്പിച്ചത്. നേരത്തെ ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ മാന്‍സുക്കിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 33കാരനായ താരം 2015ലാണ് യുവന്റസിലെത്തിയത്. നാല് വര്‍ഷക്കാലം ടീമിന്റെ നിര്‍ണ്ണായക സ്ട്രൈക്കറായ മാന്‍സുക്കിച്ച് 162 മത്സരങ്ങളില്‍ നിന്ന് 44 ഗോളാണ് നേടിയത്.
ചാമ്പ്യന്മാരെ തകര്‍ത്ത് റിയല്‍ കശ്മീര്‍; ഐലീഗിന്റെ ഈ സീസണിലെ ആദ്യ ജയം
ക്ലബ്ബിനൊപ്പം നാല് സീരി എ കിരീടവും മൂന്ന് കോപ്പാ ഇറ്റാലിയയും ഒരു സൂപ്പര്‍ കോപ്പാ ഇറ്റാലിയയും അദ്ദേഹം നേടിയിട്ടുണ്ട്. ബയേണ്‍ മ്യൂണിക്ക്, അത്ലറ്റികോ മാഡ്രിഡ്, വോള്‍വ്സ്ബര്‍ഗ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 2007 മുതല്‍ ക്രൊയേഷ്യന്‍ ദേശീയ ടീം അംഗമായ മാന്‍സുക്കിച്ച് 33 ഗോളും നേടിയിട്ടുണ്ട്. റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യ ഫൈനല്‍ കളിച്ചപ്പോള്‍ മാന്‍സുക്കിച്ചിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു.