വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ട്രസ്‌കോത്തിക് കളി അവാസാനിപ്പിക്കുന്നു

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മാര്‍കസ് ട്രസ്‌കോത്തിക് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. സോമര്‍സെറ്റിന്റെ താരം കൂടിയായ 43കാരനായ ഇംഗ്ലീഷ് ആഭ്യന്തര ക്രിക്കറ്റിന്റെ ഈ സീസണ്‍ അവസാനിക്കുന്നതോടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കും.

marcus trescothick

1993-ലാണ് സോമര്‍സെറ്റിലുടെ ട്രസ്‌കോത്തിക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 1994-ല്‍ ഇന്ത്യക്കെതിരായ അണ്ടര്‍ -19 ടീമിലും കളിച്ച ട്രസ്‌കോത്തിക് ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 140 റണ്‍സെടുത്തു. 1999-ല്‍ ഗ്ലമോര്‍ഗനെതിരെ 187 പന്തില്‍ 167 റണ്‍സെടുത്തതോടെയാണ് ട്രസ്‌കോത്തിക് ഇംഗ്ലണ്ട് കോച്ച് ഡന്‍കന്‍ ഫ്‌ളെച്ചറിന്റെ കണ്ണില്‍പെടുന്നത്.

ഇംഗ്ലണ്ടിനു വേണ്ടി 76 ടെസ്റ്റുകളില്‍ കളിച്ച ട്രസ്‌കോത്തിക് 43,79 ശരാശരിയില്‍ 5825 റണ്‍സെടുത്തിട്ടുണ്ട്. 10 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനുമായിരുന്നു. 2003-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ 219 റണ്‍സാണ് ട്രസ്‌കോതിക്കിന്റെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍. 2006-ല്‍ ഇന്ത്യ പര്യടനത്തിനിടെ മാനസിക സമ്മര്‍ദങ്ങള്‍ അനുഭവപ്പെട്ട ട്രസ്‌കോത്തിക് പിന്നീട് ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ടീമില്‍ തിരിച്ചെത്തി. പാകിസ്താനെതിരായ പരമ്പരയിലും പങ്കെടുത്തു. 2006-2007 ആഷസ് പരമ്പരയ്ക്കു മുന്‍പ് ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് വിട്ടുനിന്ന ട്രസ്‌കോത്തിക്കിന് പിന്നീട് ദേശീയ ടീമില്‍ തിരിച്ചെത്താനായില്ല. 2008-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാന്‍ സെമി ഫൈനലിന് അരങ്ങൊരുങ്ങുന്നു; അതോ ഫൈനലോ?ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാന്‍ സെമി ഫൈനലിന് അരങ്ങൊരുങ്ങുന്നു; അതോ ഫൈനലോ?

ഇംഗ്ലണ്ട് ആഭ്യന്തര ക്രിക്കറ്റില്‍ സോമര്‍സെറ്റിനു വേണ്ടി തുടര്‍ന്നും കളിച്ചു. 2009-ല്‍ സോമര്‍സെറ്റിനെ കൗണ്ടി ചാമ്പ്യന്‍മാരാക്കിയ ട്രസ്‌കോത്തിക് 75.7 ശരാശരിയില്‍ 1817 റണ്‍സെടുത്തു. അതേസമയം ട്വന്റി ട്വന്റി മത്സരങ്ങളിലും സജീവമായിരുന്നു. ഈ സീസണില്‍ 145 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

Story first published: Friday, June 28, 2019, 12:24 [IST]
Other articles published on Jun 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X