Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാരത്തോണ്‍ ചരിത്രത്തില്‍ ആദ്യമായി 2 മണിക്കൂറിൽ താഴെ സമയത്തില്‍ ഓടിയെത്തി കെനിയന്‍ താരം

ദില്ലി: മാരത്തോണില്‍ ചരിത്രമെഴുതി കെനിയന്‍ താരം ഇലിയദ് കിപ്‌ചോഗെ. ഒളിമ്പിക്‌സ് ചാമ്പ്യനായ ഇലിയുദ് 1 മണിക്കൂറും 59 മിനിറ്റും 40.2 സെക്കന്റുമെടുത്താണ് ചരിത്രത്തിലേക്ക് ഓടിക്കയറിയത്. ഇതാദ്യമായാണ് ഒരു താരം രണ്ടുമണിക്കൂര്‍ സമയത്തിനുള്ളില്‍ മാരത്തോണ്‍ ഓടി പൂര്‍ത്തിയാക്കുന്നത്. പുരുഷന്മാരുടെ ലോക റെക്കോര്‍ഡ് ഇപ്പോള്‍ കിപ്‌ചോഗെയുടെ പേരിലാണ്. 2 മണിക്കൂര്‍ 1 മിനിറ്റ് 39 സെക്കന്റാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്.

ലോകത്തിലെ മറ്റു കായിക താരങ്ങള്‍ക്ക് തനിക്ക് പ്രചോദനമാകണമെന്ന് വിയന്ന പാര്‍ക്കില്‍ നടന്ന അനൗദ്യോഗിക മാരത്തോണിനുശേഷം താരം പറഞ്ഞു. ലോകത്തെ നമുക്ക് മനോഹരവും സമാധാനപൂര്‍ണവുമാക്കി മാറ്റാം. ഞാനും ഭാര്യയും മൂന്നു കുട്ടികളും ഈ ചരിത്ര നേട്ടത്തില്‍ സന്തോഷവാനാണെന്നും താരം പറഞ്ഞു. ഈ നേട്ടം സംഭവിച്ചാല്‍ ചന്ദ്രനില്‍ ആദ്യമായി കാലുകുത്തുന്നതുപോലെയാണെന്ന് മത്സരത്തിന് മുന്‍പ് കിപ്‌ചോഗെ പറഞ്ഞിരുന്നു.

eliudkipchoge

അതേസമയം, ഇലിയദിന്റെ ചരിത്രനേട്ടം റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം പിടിക്കില്ല. ഇന്റര്‍ നാഷണല്‍ അത്‌ലറ്റിക് ഫെഡറേഷന്‍ മത്സരത്തിന് സാധുത നല്‍കിയിട്ടില്ലാത്തതിനാലാണിത്. കായിക താരങ്ങള്‍ക്ക് വേഗത കൂടുതല്‍ ലഭിക്കുന്ന രീതിയിലാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അത്‌ലറ്റിക് ഫെഡറേഷന്റെ മാനദണ്ഡമനുസരിച്ചുള്ള ട്രാക്ക് അല്ല ഇതെന്നാണ് റിപ്പോര്‍ട്ട്.

Story first published: Saturday, October 12, 2019, 18:11 [IST]
Other articles published on Oct 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+