Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിലവിലുള്ളത് കരിയറിലെ കഠിന കാലം; മനസ്സ് തുറന്ന് കുല്‍ദീപ് യാദവ്

മുംബൈ: ഇന്ത്യന്‍ ടീമിലെ സജീവ സാന്നിധ്യമായിരുന്ന കുല്‍ദീപ് യാദവ് അടുത്തിടെയായി ടീമിന് പുറത്താണ്. രവിചന്ദ്ര അശ്വിന്‍- രവീന്ദ്ര ജഡേജ സ്പിന്‍ കൂട്ടുകെട്ട് വീണ്ടും താളംകണ്ടെത്തിയതോടെയാണ് കുല്‍ദീപിന് ടെസ്റ്റ് ടീമിന്റെ പ്ലേയിങ് ഇലവന്റെ പുറത്തിരിക്കേണ്ടി വന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും അവസരം ലഭിക്കാതിരുന്ന കുല്‍ദീപ് നിലവിലെ സാഹചര്യത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. അന്താരാഷ്ട്ര കരിയറില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ കുല്‍ദീപ്-യുസ്‌വേന്ദ്ര ചാഹല്‍ കൂട്ടുകെട്ടായിരുന്നു അടുത്തിടെവരെ ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍മാരായി ഉണ്ടായിരുന്നത്. എന്നാല്‍ ട്വന്റി20യില്‍ ഓള്‍റൗണ്ടര്‍മാരായ ക്രുണാല്‍ പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും എത്തിയതോടെ കുല്‍ദീപിനും ചാഹലിനും അവസരം കുറഞ്ഞു. നിലവിലെ സാഹചര്യം കടുപ്പമേറിയതാണെങ്കിലും തളരില്ലെന്ന് കുല്‍ദീപ് പറഞ്ഞു. ക്രിക്കറ്റ് കളിച്ച് തുടങ്ങുന്ന കാലത്ത് ഇന്ത്യക്കുവേണ്ടി കളിക്കുമെന്ന് ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ല.

kuldeep-yadav

ഇന്ത്യക്കുവേണ്ടി കളിക്കുന്നതുവരെയുള്ള വളര്‍ച്ചയില്‍ നിലവില്‍ നേരിടുന്നതുപോലെ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടു.അവയൊക്കെ അതിജീവിച്ചാണ് ഇവിടെ വരെ എത്തിയത്. അച്ചടക്കവും കഠിനാധ്വാനവും ഇല്ലാതെ ഒന്നും തന്നെ നേടാനാവില്ലെന്നും കുല്‍ദീപ് പറഞ്ഞു. 24കാരനായ കുല്‍ദീപ് ആറ് ടെസ്റ്റുകളില്‍ നിന്ന് 24 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 53 ഏകദിനത്തില്‍ നിന്ന് 96 വിക്കറ്റും 18 ട്വന്റി20യില്‍ നിന്ന് 35 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 40 ഐപിഎല്‍ കളിച്ചിട്ടുള്ള കുല്‍ദീപ് 39 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Wednesday, October 16, 2019, 9:06 [IST]
Other articles published on Oct 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+