For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാനുവല്‍ ന്യൂയര്‍ ബയേണില്‍ തുടരും; പുതിയ കരാര്‍ 2023വരെ

മ്യൂണിക്ക്: ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ ബയേണ്‍ മ്യൂണിക്കില്‍ തുടരും. ക്ലബ്ബുമായി പുതിയ കരാറില്‍ താരം ഒപ്പിട്ടു. 2023വരെ ബയേണില്‍ തുടരാനുള്ള കരാറിലാണ് ന്യൂയര്‍ ഒപ്പുവെച്ചത്. കൊറോണ വൈറസിനെത്തുടര്‍ന്ന് ലോക്ക്ഡൗണില്‍ കുടുങ്ങിയ സമയത്താണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ലീഗ് തുടരുമോ അതോ റദ്ദാക്കുമോ എന്ന് നോക്കിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാം എന്നാണ് കരുതിയത്. നിലവിലെ സാഹചര്യത്തില്‍ ബയേണിലെ ഗോള്‍കീപ്പര്‍ പരിശീലകനായ ടോണി ടപ്പലോവിക്കിനൊപ്പം തുടരേണ്ടത് അത്യാവശ്യമാണ്. ഇപ്പോള്‍ എല്ലാത്തിനും പരിഹാരമായിരിക്കുന്നു. ഭാവിയെ പ്രതീക്ഷയോടെ കാണുന്നു.

ബയേണിനൊപ്പം തുടരുന്നത് വളരെ സന്തോഷം നല്‍കുന്നു. യൂറോപ്പിലെ മികച്ച ക്ലബ്ബുകളിലൊന്നാണ് ബയേണ്‍ മ്യൂണിക്ക്-ന്യൂയര്‍ പറഞ്ഞു. കൊറോണ വൈറസിനെത്തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെ ഒട്ടുമിക്ക ഫുട്‌ബോള്‍ ലീഗുകളും നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ആദ്യമായി പുനരാരംഭിച്ച യൂറോപ്പിലെ ആദ്യ ലീഗ് ബുണ്ടസ്ലീഗയാണ്. നിലവില്‍ ലീഗില്‍ മത്സരങ്ങള്‍ നടക്കുന്നുണ്ട്. ബയേണിന്റെ കിരീടം ഇത്തവണയും ആവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാണ്. നിലവിലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ ഡോര്‍ട്ട്മുണ്ടുമായി നാല് പോയിന്റ് വ്യത്യാസത്തില്‍ ബയേണ്‍ മ്യൂണിക്ക് തലപ്പത്താണ്. ലെവന്‍ഡോസ്‌കിയുടെ മിന്നും ഫോമാണ് ക്ലബ്ബിന്റെ കരുത്ത്.

manuelneuer

ബയേണിന്റെ കിരീട നേട്ടങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുള്ള താരമാണ് ന്യൂയര്‍.34കാരനായ താരത്തിന്റെ സമീപകാല പ്രകടനം അത്ര മികച്ചതല്ല. കഴിഞ്ഞിടെ പരിക്കേറ്റ് ഏറെനാള്‍ ന്യൂയര്‍ക്ക് പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. 2014ലെ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം ജര്‍മനി നേടിയപ്പോള്‍ ന്യൂയറിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ഷാല്‍ക്കെവിട്ട് 2011ലാണ് ന്യൂയര്‍ ബയേണിലെത്തിയത്. 250ലധികം മത്സരത്തില്‍ ക്ലബ്ബിന്റെ വലകാക്കാന്‍ ന്യൂയറിനായി. ജര്‍മനിക്കുവേണ്ടി 92 മത്സരങ്ങളിലും 34കാരനായ താരം വലകാത്തിട്ടുണ്ട്.

ബുണ്ടസ്ലീഗയ്ക്ക് പിന്നാലെ മറ്റ് ഫുട്‌ബോള്‍ ലീഗുകളും തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുവാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പരിശോധനയില്‍ ആറോളം താരങ്ങള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത് തിരിച്ചടിയായി. അതേ സമയം ലാലിഗയില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നും കാണുന്നില്ല. താരങ്ങളുടെ പരിശോധനയില്‍ ആരും തന്നെ പോസിറ്റീവായിട്ടില്ല. സൂപ്പര്‍ താരങ്ങളുള്‍പ്പെടെ പരിശീലനം പുനരാരംഭിച്ച സാഹചര്യത്തില്‍ ഉടന്‍തന്നെ ലാലിഗയിലും പന്തുരുളും. ഇറ്റാലിയന്‍ സീരിഎയും ഉടന്‍ ആരംഭിക്കും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളെല്ലാം പരിശീലനം ആരംഭിച്ചിട്ടുണ്ട്. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്ന് ഇറ്റലിയായിരുന്നു. അതേ സമയം ഫ്രഞ്ച് ലീഗ് വണ്‍ റദ്ദാക്കുകയും പിഎസ്ജിയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ താരങ്ങള്‍ക്ക് അതീവ സുരക്ഷയൊരുക്കിയാണ് ലീഗുകള്‍ പുനരാരംഭിക്കാനൊരുങ്ങുന്നത്. കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരങ്ങള്‍ നടത്തുക. ഗ്രൗണ്ട് സ്റ്റാഫുകളുടെയും മാധ്യമപ്രവര്‍ത്തകരുടെയും എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Story first published: Thursday, May 21, 2020, 12:36 [IST]
Other articles published on May 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+