വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചാബിന്റെ ബൗളിങ് കരുത്ത് മന്‍പ്രീത് സിങ് ഗോണി കളിയവസാനിപ്പിച്ചു

ചണ്ഡീഗഡ്: മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ മന്‍പ്രീത് സിങ് ഗോണി വിരമിക്കല്‍ പ്രഖ്യാപിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് അറിയിച്ച് ഗോണി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചു. ഇന്ത്യക്ക് വേണ്ടി രണ്ട് ഏകദിനങ്ങളിലാണ് ഗോണി കളിച്ചിട്ടുള്ളത്. പഞ്ചാബിന് വേണ്ടി 61 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഐ.പി.എല്ലില്‍ 44 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 12 വര്‍ഷത്തെ അന്താരാഷ്ട്ര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്ന ഗോണി ഗ്ലോബല്‍ ടി ട്വന്റി കാനഡ ലീഗില്‍ ടൊറന്റോ നാഷണല്‍സിനുവേണ്ടി കളിക്കും.

ധോണി വീണ്ടും തുഴച്ചില്‍ തുടങ്ങി, മതിയാക്കിക്കൂടേയെന്ന് സോഷ്യല്‍ മീഡിയ; ആരാധകര്‍ക്ക് നിരാശധോണി വീണ്ടും തുഴച്ചില്‍ തുടങ്ങി, മതിയാക്കിക്കൂടേയെന്ന് സോഷ്യല്‍ മീഡിയ; ആരാധകര്‍ക്ക് നിരാശ

മൊഹാലിയിലെ സുഖ് വിന്ദര്‍ ടിങ്കുവിന്റെ അക്കാദമിയില്‍ പരിശീലിച്ച ഗോണി പഞ്ചാബ് ജൂനിയര്‍ ടീമിലെത്തി. 2000-ല്‍ തന്റെ അക്കാദമിയിലെത്തിയ ഉയരമുള്ള കൗമാരക്കാരനെ കണ്ടപ്പോള്‍ തന്നെ ഒരു മികച്ച കളിക്കാരനാകുമെന്ന തോന്നലുണ്ടായിരുന്നതായി ടിങ്കു പറഞ്ഞു. 2007-ല്‍ ആന്ധ്രയ്‌ക്കെതിരെയാണ് പഞ്ചാബ് ജഴ്‌സില്‍ ആദ്യ മത്സരം കളിച്ചത്. പഞ്ചാബിന്റെ ഏറ്റവും വേഗവും കൃത്യതയുമുള്ള ബൗളറായിരുന്നു ഗോണി. പരിക്കുകള്‍ വില്ലാനായിരുന്നില്ലെങ്കില്‍ ഗോണി കൂടുതല്‍ മത്സരങ്ങള്‍ കളിക്കുകയും വിക്കറ്റുകള്‍ നേടുകയും ചെയ്യുമായിരുന്നുവെന്നും ടിങ്കു പറഞ്ഞു.

manpreetsinghgoni

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 61 മത്സരങ്ങളില്‍ 196 വിക്കറ്റുകളാണ് ഗോണി നേടിയത്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ 44 മത്സരങ്ങളില്‍ 37 വിക്കറ്റുകളാണ് വീഴ്ത്തിയത്.

2008-ല്‍ ചെന്നൈ സൂപ്പര്‍കിങ്‌സില്‍ മഹേന്ദ്രസിങ് ധോണിക്കു കീഴില്‍ കളിക്കാന്‍ അവസരം ലഭിച്ചതാണ് ഗോണിയുടെ കരിയറില്‍ വഴിത്തിരിവായത്. ആ സമയത്ത് ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ബൗളറാണ് താനെന്ന് തെളിയിക്കാന്‍ ഗോണിക്കായി. എന്നാല്‍ രണ്ട് ഏകദിനങ്ങളില്‍ കളിച്ച ശേഷം പരിക്കുകള്‍ അലട്ടിയ ഗോണിക്ക് പിന്നീട് ഇന്ത്യന്‍ ജഴ്‌സിയണിയാനായില്ല. പിന്നീട് ഐ.പി.എല്ലിലും രഞ്ജി ട്രോഫിയിലും കളിച്ചു.

Story first published: Sunday, June 23, 2019, 13:47 [IST]
Other articles published on Jun 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X