Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മനോരമ സ്‌പോര്‍ട്‌സ് സ്റ്റാര്‍ അവാര്‍ഡ് ജിന്‍സണ്‍ ജോണ്‍സണ്‍ സ്വന്തമാക്കി

കൊച്ചി: മലയാള മനോരമയുടെ സ്‌പോര്‍ട്‌സ് സ്റ്റാര്‍ 2018 പുരസ്‌കാരം അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ്‍ സ്വന്തമാക്കി. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ താരമാണ് ജിന്‍സണ്‍. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ സമിതി കണ്ടെത്തിയ കായിക താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍നിന്ന് വായനക്കാര്‍ ആണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

ജിന്‍സണ് പിന്നില്‍ എം. ശ്രീശങ്കര്‍ രണ്ടാം സ്ഥാനവും നീന്തല്‍ താരം സജന്‍ പ്രകാശ് മൂന്നാം സ്ഥാനവും നേടി. ലോങ്ജംപിലെ മികച്ച ഭാവി താരമായാണ് ശ്രീശങ്കര്‍ വിലയിരുത്തപ്പെടുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ടെന്നിസ് താരം മഹേഷ് ഭൂപതി അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. സുവര്‍ണനിറമുള്ള ട്രോഫിയും മൂന്നു ലക്ഷം രൂപയുമാണ് ഒന്നാം സ്ഥാനക്കാരന് ലഭിച്ചത്. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെ ക്യാഷ് അവാര്‍ഡും ട്രോഫികളും സമ്മാനിച്ചു.

jinson

മികച്ച ക്ലബ്ബിനുള്ള പുരക്‌സ്‌കാരം പാലക്കാട് ഒളിമ്പിക് അത്ലറ്റിക് ക്ലബ് സ്വന്തമാക്കി. ബ്രദേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് (കോഴിക്കോട്) രണ്ടാം സ്ഥാനവും മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി (കോഴിക്കോട്) മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാര്‍ക്ക് മൂന്നു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ടു ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും കൂടാതെ ട്രോഫികളുമാണ് സമ്മാനങ്ങള്‍.



Story first published: Monday, February 25, 2019, 10:10 [IST]
Other articles published on Feb 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+