വിരമിക്കുന്നതെപ്പോള്‍? ഉടനില്ലെന്ന് മനോജ് തിവാരി, 10 വര്‍ഷം കൂടി കളിക്കാന്‍ ആഗ്രഹം
മൊഹാലി: വിരമിക്കുന്നതിനെക്കുറിച്ച്് മനസ്സ് തുറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി. ഉടന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ പദ്ധതിയില്ല. ഇപ്പോള്‍ 34 വയസായി, ഒരു 10 വര്‍ഷം കൂടി കളി തുടരണമെന്നാണ് ആഗ്രഹമെന്നും മനോജ് പറഞ്ഞു. ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മനോജിന്റെ അഭിപ്രായ പ്രകടനം. പ്രായം വെറും അക്കം മാത്രമാണ്. ആഗ്രഹങ്ങളാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. കായിക ക്ഷമത കാത്തുസൂക്ഷിക്കുന്നതിലാണ് കാര്യം.
രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തി ഐപിഎല്ലില്‍ വീണ്ടും കളിക്കുകയെന്നതാണ് ഇപ്പോഴുള്ള ലക്ഷ്യം. ഐപിഎല്‍ വളരെ വലിയ വേദിയാണെന്നും യുവതാരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാന്‍ മികച്ച അവസരം ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവതാരങ്ങളുടെ ഷോട്ട് സെലക്ഷന്‍ രീതി മാറ്റേണ്ടതുണ്ട്. ആക്രമിച്ച് കളിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. സാഹസികമായ ഷോട്ടുകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലതെന്നും മനോജ് അഭിപ്രായപ്പെട്ടു.

നേരത്തെ ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കാത്തതിനെതിരേ പരസ്യ പ്രതികരണവുമായി മനോജ് രംഗത്തെത്തിയിരുന്നു. ഐപിഎല്ലിലെ താരലേലം പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല നടത്തുന്നതെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് അവസരം ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇന്ത്യക്കുവേണ്ടി 12 ഏകദിനവും മൂന്ന് ട്വന്റി20യും അദ്ദേഹം കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ഒരു സെഞ്ച്വറിയുള്‍പ്പെടെ 287 റണ്‍സും ട്വന്റി20യില്‍ 15 റണ്‍സുമാണ് സമ്പാദ്യം. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റൈസിങ് പൂനെ സൂപ്പര്‍ ജെയ്ന്റ്‌സ് എന്നീ ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications