Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സമ്പന്നരായ മാതാപിതാക്കളുടെ പിന്തുണയിലല്ല ടീമിലെത്തിയത്; വിവാദ ട്വീറ്റുമായി മന്ദീപ് സിങ്

മൊഹാലി: ട്വിറ്ററിലെ പോസ്റ്റിലൂടെ വിവാദം സൃഷ്ടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മന്ദീപ് സിങ്. ക്രിക്കറ്റിലേക്കുള്ള വരവ് കഷ്ടപ്പെട്ടിട്ടാണെന്നും പണത്തിന്റേയും ശുപാര്‍ശയുടേയും പിന്തുണയിലല്ലെന്നുമുള്ള മന്ദീപിന്റെ ട്വീറ്റാണ് വിവാദമായത്. രഞ്ജി ട്രോഫിയില്‍ പഞ്ചാബ് നായകനായ മന്ദീപിന്റെ വിവാദ ട്വീറ്റിനെതിരേ ആരാധക പ്രതിഷേധം ഉയര്‍ന്നതോടെ താരം ട്വീറ്റ് ഡിലീറ്റ് ചെയ്തു.

സമ്പന്നരായ മാതാപിതാക്കളുണ്ടെങ്കില്‍ എല്ലാം അനായാസമായി നേടാനാകുമോ, കഷ്ടപ്പെടാതെ ടീമിലെത്താന്‍ സാധിക്കുമോയെന്നും ആരാധകര്‍ മന്ദീപിനോട് ട്വിറ്റിലൂടെ ചോദിച്ചു. രാജസ്ഥാനെതിരായ മത്സരത്തില്‍ 122 റണ്‍സുമായി പഞ്ചാബിനെ വിജയത്തിലെത്തിച്ചതിന് പിന്നാലെ മന്ദീപ് ഇട്ട പോസ്റ്റാണ് വിവാദത്തിലേക്ക് നയിച്ചത്. ഐപിഎല്ലില്‍ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ മന്ദീപിന് സാധിച്ചിരുന്നില്ല.

mandeepsingh

പിന്നീട് അനാവശ്യ വിവാദം സൃഷ്ടിക്കരുതെന്നും അത് മറ്റൊന്നും ഉദ്ദേശിച്ചല്ലെന്നും വിശദീകരിച്ച് മന്ദീപ് രംഗത്തെത്തി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, റൈസിങ് പൂനെ സൂപ്പര്‍ ജെയിന്റ്‌സ് ടീമുകള്‍ക്കുവേണ്ടിയെല്ലാം മന്ദീപ് കളിച്ചിട്ടുണ്ട്. 2016ല്‍ നടന്ന സിംബാബ് വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഇന്ത്യക്കുവേണ്ടി മന്ദീപ് കളിച്ചിരുന്നു. 2016ലെ ഐപിഎല്ലില്‍ പഞ്ചാബിനുവേണ്ടി 16 മത്സരത്തില്‍ നിന്ന് 432 റണ്‍സ് നേടിയതോടെയാണ് താരം ഐപിഎല്ലില്‍ ശ്രദ്ധിക്കപ്പെട്ടത്. 2010 അണ്ടര്‍ 19 ലോകകപ്പിലും താരം തിളങ്ങിയിരുന്നു.

Story first published: Sunday, December 15, 2019, 9:45 [IST]
Other articles published on Dec 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+