Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത്‌ലറ്റികോ മാഡ്രിഡിന് വെല്ലുവിളി; എഡിന്‍സണ്‍ കവാനിക്കായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്ത്

മാഡ്രിഡ്: ഉറുഗ്വേ സൂപ്പര്‍ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയ്ക്കായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്ത്. കവാനിയെ കൈമാറാനുള്ള തുക പിഎഎസ്ജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്തെത്തിയത്. മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവം നിഴലിച്ച് നില്‍ക്കുന്ന യുണൈറ്റഡിന് അനുയോജ്യനായ താരമാണ് കവാനി. പരിചയസമ്പത്തേറെയുള്ള കവാനി യുണൈറ്റഡിലേക്ക് കൂടുമാറാന്‍ സമ്മതം മൂളുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കവാനിക്കായി യുണൈറ്റഡ് രംഗത്തെത്തിയത് ലാലിഗ ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡിന് കടുത്ത തിരിച്ചടിയായി.

കവാനിയെ ടീമിലെത്തിക്കാന്‍ അവസാന ഘട്ട ചര്‍ച്ചയിലായിരുന്നു അത്്‌ലറ്റികോ. ഇതിനിടയിലേക്ക് അപ്രതീക്ഷിതമായ യുണൈറ്റഡിന്റെ വരവ് അത്‌ലറ്റികോയ്ക്ക് തലവേദനയാവുമെന്നുറപ്പ്. മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവം അത്‌ലറ്റികോയ്ക്കുമുണ്ട്. കവാനിയെ കൈമാറാന്‍ 25 ദശലക്ഷം പൗണ്ടാണ് പിഎസ്ജി ആവശ്യപ്പെട്ടിരിക്കുന്നത്. കൈമാറ്റ ജാലകം തുറന്നിട്ടിരിക്കുന്നതിനാല്‍ കവാനിയുടെ കൂടുമാറ്റം ഉടനുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

edinsoncavani

2013ല്‍ നാപ്പോളി വിട്ടാണ് കവാനി പിഎസ്ജിയിലെത്തിയത്. ക്ലബ്ബിനുവേണ്ടി 194 മത്സരത്തില്‍ നിന്ന് 136 ഗോളാണ് അദ്ദേഹം നേടിയത്. ക്ലബ്ബിനൊപ്പം അഞ്ച് സീരി എ കിരീടവും നാല് കോപ്പാ ഡി ഫ്രാന്‍സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഉറുഗ്വേയ്ക്ക് വേണ്ടി 116 മത്സരത്തില്‍ നിന്ന് 50 ഗോളും കവാനി നേടിയിട്ടുണ്ട്. സമീപകാലത്തായി തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാണ് കവാനി.

Story first published: Saturday, January 18, 2020, 9:05 [IST]
Other articles published on Jan 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+