Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുണൈറ്റഡില്‍ നിന്ന് സോള്‍ഷെയര്‍ തെറിച്ചേക്കും; പകരക്കാരനാവുക മുന്‍ യുവന്റസ് കോച്ച്?

ലണ്ടന്‍: മോശം ഫോമില്‍ തുടരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ഒലെ ഗണ്ണര്‍ സോള്‍ഷെയര്‍ പുറത്തേക്ക്. പകരം മുന്‍ യുവന്റസ് കോച്ച് മാസിമില്ലിയാനോ അല്ലെഗ്രിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇറ്റാലിയന്‍ ഒൗട്ട്‌ലെറ്റായ സ്‌പോര്‍ട്ട്മീഡിയാ സെറ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഡെയ്‌ലിമെയ്‌ലും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. താരങ്ങളുടെ പരിക്കിനും ഫോമില്ലായ്മയ്ക്കുമൊപ്പം കൈമാറ്റ ജാലകത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയാത്തതും യുണൈറ്റഡിന് തിരിച്ചടിയായിരിക്കുകയാണ്. പരിക്കേറ്റ് പോള്‍ പോഗ്ബയും റാഷ്‌ഫോര്‍ഡും പുറത്തിരിക്കുകയാണ്. പ്രതിഭാശാലികളായ ഇരുവരുടെയും അഭാവം നികത്താന്‍ പ്രാപ്തിയുള്ള താരങ്ങള്‍ നിലവിലെ ടീമിലില്ല. ഇതോടെ തുടര്‍ തോല്‍വികള്‍ യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നു.

പോഗ്ബ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയാലും അധികം വൈകാതെ യുവന്റസിലേക്ക് കൂടുമാറുമെന്നാണ് വിവരം. അതിനാല്‍ത്തന്നെ പോഗ്ബയുടെ തിരിച്ചുവരവ് യുണൈറ്റഡിനെ സംബന്ധിച്ച് വലിയ ആശ്വാസമല്ല. 25 മത്സരങ്ങള്‍ കളിച്ച യുണൈറ്റഡ് ഒമ്പത് ജയവും എട്ട് വീതം തോല്‍വിയും സമനിലയുമടക്കം 35 പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ്. സീസണിലെ പകുതി മത്സരങ്ങള്‍ കഴിഞ്ഞ സാഹചര്യത്തില്‍ ആദ്യ നാലിലേക്കുയരാന്‍ യുണൈറ്റഡിന് തുടര്‍ച്ചയായ ജയം അനിവാര്യമാണ്. നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമല്ലാത്തതിനാലാണ് സോള്‍ഷെയറിനെ മാറ്റാന്‍ യുണൈറ്റഡ് മാനേജ്‌മെന്റ് ആലോചിക്കുന്നത്.

solskjaer

52കാരനായ അല്ലെഗ്രി കഴിഞ്ഞ സീസണോടെയാണ് യുവന്റസിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞത്. ആക്രമണ ഫുട്‌ബോള്‍ ശൈലിയില്‍ അത്രകണ്ട് ശോഭിക്കാത്ത അല്ലെഗ്രിയെത്തിയാല്‍ യുണൈറ്റിഡിനത് കൂടുതല്‍ ബാധ്യതയാകാനാണ് സാധ്യത. എസി മിലാനെയും അല്ലെഗ്രി പരിശീലിപ്പിച്ചിട്ടുണ്ട്. അല്ലെഗ്രി പരിശീലിപ്പിച്ച കാലയളവിലെ സീരി എ കിരീടങ്ങളെല്ലാം യുവന്റസിനായിരുന്നു. രണ്ട് തവണ യുവന്റസ് ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്‌സപ്പുമായി.

Story first published: Sunday, February 16, 2020, 11:48 [IST]
Other articles published on Feb 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+