വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോര്‍ച്ചുഗല്‍ സൂപ്പര്‍ മിഡ്ഫീല്‍ഡറെ ടീമിലെത്തിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലണ്ടന്‍: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പോര്‍ച്ചുഗല്‍ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസിനെ ടീമിലെത്തിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. യുവന്റസ് ഉള്‍പ്പെടെയുള്ള പല പ്രമുഖ ക്ലബ്ബുകളും താരത്തിനായി രംഗത്തെത്തിയിരുന്നെങ്കിലും അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് യുണൈറ്റഡ് ബ്രൂണോയെ സ്വന്തമാക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ 46.6 ദശലക്ഷം പൗണ്ടിനാണ് താരത്തെ യുണൈറ്റഡ് ടീമിലെത്തിച്ചത്. ആകെ 67.8 ദശലക്ഷം പൗണ്ടിനാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അഞ്ചര വര്‍ഷത്തേക്കാണ് കരാര്‍.

പോള്‍ പോഗ്ബ, റാഷ്‌ഫോര്‍ഡ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായതിനാല്‍ ബ്രൂണോയുടെ വരവ് യുണൈറ്റഡിനും പരിശീലകന്‍ സോള്‍ഷെയറിനും ഏറെ ആശ്വാസമാകും. പോര്‍ച്ചുഗല്‍ നിരയിലെ റൊണാള്‍ഡോ ജൂനിയര്‍ എന്ന വിശേഷമുള്ള ബ്രൂണോയെ പോര്‍ച്ചുഗല്‍ ക്ലബ്ബ് സ്‌പോര്‍ട്ടിങ് സിപിയില്‍ നിന്നാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. 2017ല്‍ സ്‌പോര്‍ട്ടിങ്ങിലെത്തിയ ബ്രൂണോ ക്ലബ്ബിനുവേണ്ടി 83 മത്സരത്തില്‍ നിന്ന് 39 ഗോള്‍ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജഴ്‌സിയണിഞ്ഞ് കരാറൊപ്പിടുന്ന ബ്രൂണോയുടെ ചിത്രങ്ങള്‍ യുണൈറ്റഡ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

പരിക്ക് തിരിച്ചടിയായി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കില്ലപരിക്ക് തിരിച്ചടിയായി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കില്ല

brunofernandes

പോര്‍ച്ചുഗലിനുവേണ്ടി 19 മത്സരത്തില്‍നിന്ന് രണ്ട് ഗോളാണ് യുണൈറ്റഡ് നേടിയത്. പ്രീമിയര്‍ ലീഗില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്. 24 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ജയവും ഏഴ് സമനിലയും എട്ട് തോല്‍വിയടക്കം 34 പോയിന്റാണ് യുണൈറ്റഡിനുള്ളത്. നാലാം സ്ഥാനത്തുള്ള ചെല്‍സിയേക്കാള്‍ ആറ് പോയിന്റ് വ്യത്യാസമാണ് യുണൈറ്റഡിനുള്ളത്.

Story first published: Friday, January 31, 2020, 8:54 [IST]
Other articles published on Jan 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X