വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോരാട്ടത്തിന്റെ കഥയോര്‍മ്മിപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ ജഴ്‌സി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിനുള്ള ജഴ്‌സി പുറത്തിറക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഈ സീസണില്‍ ആറാം സ്ഥാനക്കാരായി ഒതുങ്ങിയതിനെത്തുടര്‍ന്നുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കെയാണ് ടീം പുതിയ ജഴ്‌സി പുറത്തിറക്കിയത്. 1998-1999 സീസണില്‍ അലക്‌സ് ഫെര്‍ഗൂസണിന്റെ പരിശീലനത്തിന് കീഴില്‍ ടീം നടത്തിയ ചരിത്ര പ്രകടനം ഓര്‍മ്മപ്പെടുത്തുന്നതാണ് പുതിയ ജഴ്‌സി. ഈ സീസണില്‍ മൂന്ന് കിരീടാണ് യുണൈറ്റഡ് നേടിയത്. പ്രീമിയര്‍ ലീഗ്,എഫ്.എ കപ്പ്,ചാമ്പ്യന്‍സ് ലീഗ് എന്നീ മൂന്ന് കിരീടവും അന്ന് യുണൈറ്റഡ് അലമാരയിലെത്തിച്ചത്.

ഷാക്വിബിന് പരിക്ക്, ഞെട്ടലില്‍ ബംഗ്ലാദേശ്... ലോകകപ്പ് നഷ്ടമാവുമോ?ഷാക്വിബിന് പരിക്ക്, ഞെട്ടലില്‍ ബംഗ്ലാദേശ്... ലോകകപ്പ് നഷ്ടമാവുമോ?

ഇത് ജഴ്‌സിയുടെ ഇടത് വശത്ത് രേഖപ്പെടുത്തിയിട്ടുമുണ്ട്. ചുവന്ന ജഴ്‌സിയില്‍ കറുപ്പും സ്വര്‍ണ്ണ നിറവും കലര്‍ത്തിയാണ് ലോഗോ പതിപ്പിച്ചിരിക്കുന്നത്. ഷെറിങ് ഹാമും സോള്‍ഷെയറും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ വിജയ ഗോള്‍ നേടിയ സമയവും ജഴ്‌സിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഗോള്‍കീപ്പര്‍ക്ക് പര്‍പ്പിള്‍ കളര്‍ ജഴ്‌സിയാണുള്ളത്. കടുവയുടെ ശരീരത്തിലെ വരകള്‍പ്പോലെയാണ് യുണൈറ്റഡിന്റെ പുതിയ ജഴ്‌സി. 1996-97 സീസണില്‍ ടീമിന്റെ ഗോളിയായിരുന്ന പീറ്റര്‍ സ്‌കിമീച്ചലിന്റെ പ്രകടനത്തിനുള്ള ആദരവായാണ് ഗോളിയുടെ പുതിയ ജഴ്‌സി. ജൂലൈയില്‍ നടക്കുന്ന ചാരിറ്റി മത്സരത്തില്‍ പുതിയ ജഴ്‌സിയിലാവും യുണൈറ്റഡ് ഇറങ്ങുക.

manchesterunited

ടീമിന്റെ പുതിയ ജഴ്‌സി ധരിച്ച് പോള്‍ പോഗ്ബയും ചിത്രത്തിന് പോസ് ചെയ്തിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്കുള്ള താരത്തിന്റെ കൂടുമാറ്റം ഏറെക്കുറെ ഉറപ്പായിരിക്കുന്ന സാഹചര്യത്തിലാണ് താരം പുതിയ ജഴ്‌സിയിലെത്തിയത്. കരാര്‍ പുതുക്കാന്‍ സമ്മതം മൂളാത്ത ഗോളി ഡേവിഡ് ഡി ഗെയയും പുതിയ ജഴ്‌സി അണിഞ്ഞ് പ്രകാശ ചടങ്ങിനെത്തി. ടീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ജഴ്‌സി വിതരണം ആരംഭിച്ചിട്ടുണ്ട്. നിലവിലെ പരിശീലകനും ടീമിന്റെ മുന്‍ പരിശീലകനുമായ സോള്‍ഷെയറിനെയും അനുസ്മരിപ്പിക്കുന്ന പുതിയ ജഴ്‌സിയില്‍ പഴയ പ്രതാപം ടീമിന് വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് യുണൈറ്റഡ് മാനേജ്‌മെന്റ്.

Story first published: Thursday, May 16, 2019, 15:54 [IST]
Other articles published on May 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X