ലണ്ടന്‍: അവസാന സീസണിലെ മോശം പ്രകടനത്തിന്റെ ആലസ്യം ഈ സീസണിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വിട്ടുമാറുന്നില്ല.ആദ്യ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ പ്രതീക്ഷിച്ച തുടക്കമല്ല ക്ലബ്ബിന് ലഭിച്ചത്. ഇതോടെ പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് യുണൈറ്റഡ്.പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനുവരിയില്‍ നടക്കുന്ന കൈമാറ്റ ജാലകത്തില്‍ ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ ജെയിംസ് മാഡിസണെ ടീമിലെത്തിക്കാന്‍ യുണൈറ്റഡ് ശ്രമിക്കുന്നതായാണ് വിവരം. യുണൈറ്റഡിന്റെ നിലവിലെ പദ്ധതികളോട് യോജിച്ചുപോകാന്‍ കെല്‍പ്പുള്ള താരമാണ് മാഡിസണെന്നാണ് പരിശീലകന് സോള്‍ഷെയറിന്റെ വിലയിരുത്തല്‍.
നിലവില്‍ ലെസ്റ്റര്‍ സിറ്റിക്കുവേണ്ടി കളിക്കുന്ന മാഡിസണിനെ സ്വന്തമാക്കാന്‍ യുണൈറ്റഡ് ചര്‍ച്ച തുടങ്ങിക്കഴിഞ്ഞതായാണ് വിവരം.ദി മിററും ഡെയ്ലി മെയ്ലും ഇത് സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധ താരം ഹാരി മഗ്യുയിറിനെ ലെസ്റ്ററില്‍ നിന്ന് സ്വന്തമാക്കിയതിന് പിന്നാലെയാണ് യുണൈറ്റഡിന്റെ പുതിയ നീക്കം.22കാരനായ മാഡിസണ്‍ 2018ലാണ് ലെസ്്റ്ററിലെത്തിയത്.
ധോണി സന്യസിക്കാന്‍ പോയോ? പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍; ചിത്രം വൈറല്‍
ക്ലബ്ബിനൊപ്പം 36 മത്സരത്തില്‍ നിന്ന് ഏഴ് ഗോളും മാഡിസണ്‍ നേടി.2016ല്‍ നോര്‍വിച്ച് സിറ്റിയിലെത്തിയ താരം രണ്ട് സീസണിലും വായ്പയില്‍ മറ്റ് ക്ലബ്ബുകള്ക്കുവേണ്ടിയാണ് കളിച്ചത്. പോള്‍ പോഗ്ബ ഉള്‍പ്പെടുന്ന മധ്യനിരയിലേക്ക് മാഡിസണെത്തിയാല് ക്ലബ്ബിനത് ഗുണം ചെയ്യുമെന്നാണ് സോള്‍ഷെയറിന്റെ പ്രതീക്ഷ.31ന് സതാംപ്റ്റണെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.