വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സോഷ്യറിന്റെ സ്ഥാനം തെറിച്ചേക്കും; ലിവര്‍പൂളിനെതിരായ മത്സരം നിര്‍ണായകം

ലണ്ടന്‍: പരിശീലകനായി ചുമതല ഏറ്റെടുത്തശേഷം സ്വപ്‌നതുല്യമായ തുടക്കമിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകന്‍ ഒലെ ഗണ്ണര്‍ സോള്‍ഷ്യറുടെ സ്ഥാനം തെറിച്ചേക്കുമെന്ന് സൂചന. പുതിയ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടീം തപ്പിത്തടയുകയാണ്. ന്യൂകാസില്‍ യുണൈറ്റഡിനെതിരെ തോല്‍വി വഴങ്ങുകകൂടി ചെയ്തതോടെ പരിശീലകനെന്ന നിലയില്‍ സോള്‍ഷ്യറുടെ നില പരുങ്ങലിലാണെന്നാണ് റിപ്പോര്‍ട്ട്.

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളുമായാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം. ഈ മത്സരത്തില്‍ വമ്പന്‍ തോല്‍വി വഴങ്ങിയാല്‍ സോള്‍ഷ്യറെ പുറത്താക്കിയേക്കും. സോള്‍ഷ്യറെ പുറത്താക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജ്‌മെന്റിന് കടുത്ത സമ്മര്‍ദ്ദമുണ്ട്. ടീമിന്റെ മോശം പ്രകടനത്തില്‍ ആരാധകരും ടീം മാനേജ്‌മെന്റിലെ ഒരുവിഭാഗവും കടുത്ത അതൃപ്തിയിലാണ്. ലിവര്‍പൂളിനെതിരായ കനത്ത തോല്‍വി പ്രതിഷേധം ശക്തമാക്കുമെന്നുറപ്പാണ്.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: പൂനെ പിടിക്കാന്‍ കോലിപ്പടയെത്തി, രണ്ടാമങ്കം വ്യാഴാഴ്ചഇന്ത്യ vs ദക്ഷിണാഫ്രിക്ക: പൂനെ പിടിക്കാന്‍ കോലിപ്പടയെത്തി, രണ്ടാമങ്കം വ്യാഴാഴ്ച

olegunnarsolskjaer

ഇത്തവണ എട്ട് കളികളില്‍ നിന്നും ആകെ 9 പോയന്റ് മാത്രമാണ് മുന്‍ ചാമ്പ്യന്മാര്‍ക്കുള്ളത്. തരംതാഴ്ത്തല്‍ ഭീഷണിയുള്ള ടീമുകളുമായി കേവലം 2 പോയന്റ് വ്യത്യാസം മാത്രമേയുള്ളൂ. ഇത്തരമൊരു അവസ്ഥയില്‍ ടീമിന് ശക്തമായി തിരിച്ചുവരേണ്ടതുണ്ട്. 12-ാം സ്ഥാനത്തുള്ള ടീമിനെ മുന്‍നിരയിലെത്തിക്കുക വലിയ വെല്ലുവിളിയാണ്. മാര്‍ച്ചില്‍ സോള്‍ഷ്യര്‍ സ്ഥിരം പരിശീലകനായി ചുമതലയേറ്റശേഷം 21 കളികളില്‍ ആകെ അഞ്ചെണ്ണം മാത്രമേ ടീമിന് ജയിക്കാനായിട്ടുള്ളൂ. അതേസമയം, ടീമിലെ പ്രമുഖ കളിക്കാര്‍ക്ക് പരിക്കേറ്റതും തിരിച്ചടിയായതായാണ് വിലയിരുത്തല്‍.

Story first published: Tuesday, October 8, 2019, 14:53 [IST]
Other articles published on Oct 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X