ലണ്ടന്‍: പുതിയ സീസണിന് മുന്നോടിയായുള്ള പ്രീ സീസണ് ടീമിനെ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.27 അംഗ ടീമില്‍ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.റയല്‍ മാഡ്രിഡും യുവന്റസും പോഗ്ബയ്ക്കായി ശക്തമായ ശ്രമം നടത്തവെയാണ് യുണൈറ്റഡ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. പോഗ്ബയെ വിട്ടുകൊടുക്കാന്‍ യുണൈറ്റഡിന് സമ്മതമാണെന്ന് ക്ലബ്ബ് വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയെങ്കിലും താരത്തിന് നല്‍കേണ്ട ഉയര്‍ന്ന പ്രതിഫലം മറ്റ് ക്ലബ്ബുകളെ പോഗ്ബയെ ടീമിലെത്തിക്കുന്നതില്‍ നിന്ന് തടുത്തു.
ലോകകപ്പ്: സെമി റെക്കോര്‍ഡ്... ഇവരെ കടത്തിവെട്ടാന്‍ മറ്റൊരു ടീമില്ല!! ഇന്ത്യക്ക് ഫിഫ്റ്റി ഫിഫ്റ്റി
നേരത്തെ യുണൈറ്റഡില്‍ തുടരണമെങ്കില്‍ പ്രതിഫലം ഉയര്‍ത്തി നല്‍കണമെന്ന് പോഗ്ബ യുണൈറ്റഡ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.അവസാന സീസണിന്റെ തുടക്കത്തില്‍ പോഗ്ബയുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്നാണ് ജോസ് മൗറീഞ്ഞോ യുണൈറ്റഡിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞത്. പകരക്കാരനായെത്തിയ ഒലെ ഗണ്ണര്‍ സോള്‍ഷെയറുമായി മികച്ച ബന്ധമായിരുന്നു പോഗ്ബ കാത്തുസൂക്ഷിച്ചത്.2016മുതല്‍ യുണൈറ്റഡിന്റെ ഭാഗമായ പോഗ്ബ 24 ഗോള്‍ ക്ലബ്ബിനുവേണ്ടി നേടിയിട്ടുണ്ട്.
പോഗ്ബയെക്കൂടാതെ ബെല്‍ജിയം സ്ട്രൈക്കര്‍ റോമലു ലുക്കാക്കുവും യുണൈറ്റഡ് ടീമിലുണ്ട്.ഇന്റര്‍മിലാനും യുവന്റസും താരത്തിനായി ശ്രമം തുടരവെയാണ് ലുക്കാക്കുവും ചുവന്ന ചെകുത്താന്മാരുടെ പടയില്‍ ഇടം നേടുന്നത്. യുണൈറ്റഡിനുവേണ്ടി 66 മത്സരത്തില്‍ നിന്ന് 28 ഗോളാണ് ലുക്കാക്കു നേടിയത്. അതേ സമയം പരിക്കേറ്റ അലക്സിസ് സാഞ്ചസിനെ യുണൈറ്റഡ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്ട്രൈക്കര്‍മാരായി റാഷ്ഫോര്‍ഡും ആന്തോണി മാര്‍ഷ്യലും ഗ്രീന്‍വുഡുമാണ് ലുക്കാക്കുവിനൊപ്പമുള്ളത്.
മിഡ്ഫീല്‍ഡില്‍ ആന്‍ഡ്രിയാസ്, ചോങ്,ഗാര്‍നര്‍, ഗോമസ്, ജെയിംസ്, ലിങ്കാര്‍ഡ്, മാറ്റിക്, മക്ടോമിനെ, ജുവാന്‍ മാറ്റ എന്നിവരാണ് പോഗ്ബയ്ക്കൊപ്പം. പ്രതിരോധത്തില്‍ ബെല്ലി,ഡാലറ്റ്,ജോണിസ്,ലിന്‍ഡ്ലോഫ്,മാര്‍ക്കോസ് റോജോ,ലൂക്ക് ഷാ,സ്മല്ലിങ്,ടുവാന്സിബി,വാന്‍ ബിസേക്ക,ആഷ്ളി യങ് എന്നിവരും ടീമിലുണ്ട്. ഡേവിഡ് ഡി ഗിയ ഒന്നാം ഗോളിയാവുമ്പോള് ഗ്രാന്റ്,പെരീറ,സെര്‍ജിയോ റൊമീറോ എന്നിവരും പകരക്കാരായുണ്ട്.