Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റെക്കോഡ് വിലയ്ക്ക് ഹാരി മഗ്യുറിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കും

ലണ്ടന്‍: ലെസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് പ്രതിരോധ താരം ജേക്കബ് ഹാരി മഗ്യുറിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിലെത്തിക്കും. ലെസ്റ്റര്‍ ആവശ്യപ്പെട്ട 85 ദശലക്ഷം യൂറോയ്ക്ക് മഗ്യുറിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജ്‌മെന്റ് സമ്മതം അറിയിച്ചു.ഒരു പ്രതിരോധ താരത്തിന് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിനാണ് താരത്തന്റെ വരവ്. ലിവര്‍പൂളിന്റെ സ്റ്റാര്‍ ഡിഫന്‍ഡര്‍ വാന്‍ ഡെക്കിന്റെ 75 ദശലക്ഷം യൂറോയാണ് മഗ്യൂര്‍ തകര്‍ത്തത്. സതാംപ്റ്റണില്‍ നിന്നാണ് വാന്‍ഡെക്കിനെ ലിവര്‍പൂള്‍ വാങ്ങിയത്.

പ്രതിരോധത്തിലെ പിഴവുകള്‍ അടക്കാന്‍ മഗ്യൂറിന് സാധിക്കുമെന്നാണ് യുണൈറ്റഡിന്റെ പ്രതീക്ഷ.അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ യുണൈറ്റഡിന് തിരിച്ചടി നല്‍കിയത് പ്രതിരോധത്തിലെ പിഴവാണ്.അതിനാല്‍ ഇത്തവണ പ്രതിരോധ നിരയുടെ കരുത്തുയര്‍ത്തുന്നതിന് യുണൈറ്റഡ് മുഖ്യ പരിഗണന നല്‍കുന്നു.25കാരനായ മഗ്യുര്‍ സമീപകാലത്തായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.2011ല്‍ ഷെഫീല്‍ഡ് യുണൈറ്റഡിലൂടെ ക്ലബ്ബ് കരിയര്‍ ആരംഭിച്ച മഗ്യുര്‍ 2014ല്‍ ഹള്‍ സിറ്റിയിലേക്ക് കൂടുമാറി. 2017ലാണ് ലെസ്റ്റര്‍ സിറ്റി താരത്തെ സ്വന്തമാക്കിയത്. ക്ലബ്ബിനൊപ്പം മൂന്ന് സീസണ്‍ പൂര്‍ത്തിയാക്കിയ താരം അഞ്ച് ഗോളും നേടിയിട്ടുണ്ട്.ഇംഗ്ലണ്ടിനുവേണ്ടി 20 മത്സരത്തില്‍ നിന്ന് ഒരു ഗോളും അദ്ദേഹം നേടിയിട്ടുണ്ട്.

harrymaguire

വരും ദിവസങ്ങളില്‍ മറ്റ് ചില സുപ്രധാന താരങ്ങളെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിലെത്തിക്കും. യുവന്റസില്‍ പിന്ന് പൗലോ ഡിബാലയെ ടീമിലെത്തിക്കാനുള്ള പദ്ധതി അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ ദിവസം യുണൈറ്റഡ് കോച്ച് സോള്‍ഷെയറുമായി ഡിബാല കൂടിക്കാഴ്ചനടത്തിയിരുന്നു. ഡിബാല എത്തുന്നതോടെ റോമലു ലുക്കാക്കു ഇന്റര്‍ മിലാനിലേക്ക് പോകും.പോള്‍ പോഗ്ബയുടെ കാര്യത്തില്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണ്. സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് താരം കൂടുമാറാനുള്ള സാഹചര്യം നിലവില്‍ കൂടുതലാണ്.

Story first published: Saturday, August 3, 2019, 9:24 [IST]
Other articles published on Aug 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+