മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. പരിശീലനത്തിനായി പോകുന്നതിനിടെയായിരുന്നു അപകടം. സിറ്റിയുടെ എത്തിഹാദ് കാമ്പസിലേക്ക് പോകവേ അഗ്യൂറോയുടെ റേഞ്ച് റോവര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അര്‍ജന്റീന താരത്തിന് പരിക്കേറ്റില്ല. പരിക്കേറ്റ കാറിന്റെ ചിത്രം ഉള്‍പ്പെടെ അഗ്യൂറോ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
മറ്റൊരു കാറുമായി കൂട്ടിയടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ചെറിയ അപകടമാണ് സംഭവിച്ചതെന്നും അതുകൊണ്ടുതന്നെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനായില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അര്‍ജന്റീന ടീമില്‍ കളിക്കാത്തതിനാല്‍ അന്താരാഷ്ട്ര ഫുട്‌ബോളിനായുള്ള ബ്രേക്കില്‍ അഗ്യൂറോയ്ക്ക് മത്സരം ഉണ്ടായിരുന്നില്ല. പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഈ ആഴ്ച വീണ്ടും ആരംഭിക്കാനിരിക്കെ ക്ലബ്ബിനൊപ്പം പരിശീലനത്തിലാണ് താരം.

ഇതാദ്യമായല്ല അഗ്യൂറോ അപകടത്തില്‍ പെടുന്നത്. 2017ല്‍ നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നടന്ന സംഗീത പരിപാടിക്കുശേഷം മടങ്ങവെ താരം അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് പരിക്കേറ്റ അഗ്യൂറോയ്ക്ക് ചില കളികള്‍ നഷ്ടമാവുകയും ചെയ്തു. അശ്രദ്ധമൂലം വരുത്തിവെച്ച അപകടത്തില്‍ പരിശീലകന്‍ ഗാര്‍ഡിയോളയുടെ താക്കീതും ലഭിച്ചു. കളിക്കളത്തിനകത്തും പുറത്തും അച്ചടക്കം വേണമെന്നായിരുന്നു ഗാര്‍ഡിയോളയുടെ നിലപാട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications