വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ ജഴ്‌സി പുറത്തിറക്കി മാഞ്ചസ്റ്റര്‍ സിറ്റി;പ്യൂമയുമായി 10 വര്‍ഷ കരാര്‍

ലണ്ടന്‍: പുതിയ സീസണിനുള്ള എവേ -ഹോം ജഴ്‌സികള്‍ പുറത്തിറക്കി പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി.പ്യൂമയുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ജഴ്‌സി സിറ്റിയുടെ 1980-1990 കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ്.മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇന്‍ഡസ്ട്രിയല്‍ വളര്‍ച്ചയെ ഓര്‍മ്മിപ്പിക്കുന്ന നീല ജഴ്‌സി വലിയ വ്യത്യാസങ്ങളില്ലാതെ ഹോം ജഴ്‌സിയായി നിലനിര്‍ത്തിയപ്പോള്‍ കറുപ്പും മഞ്ഞയും നിറത്തിലുള്ളതാണ് പുതിയ എവേ ജഴ്‌സി.

ലക്ഷ്യമിട്ടത് രണ്ടു പേരെ, ക്ലിക്കാവുകയും ചെയ്തു... ഇന്ത്യയെ വീഴ്ത്തിയ തന്ത്രം ഇതെന്ന് മോര്‍ഗന്‍ലക്ഷ്യമിട്ടത് രണ്ടു പേരെ, ക്ലിക്കാവുകയും ചെയ്തു... ഇന്ത്യയെ വീഴ്ത്തിയ തന്ത്രം ഇതെന്ന് മോര്‍ഗന്‍

കറുത്ത ജഴ്‌സിയില്‍ ഇത്തിഹാദിന്റെ പേരും ഔദ്യോഗിക സ്‌പോണ്‍സര്‍മാരായ പ്യൂമയുടെ ലോഗോ ചുവപ്പുനിറത്തിലാണ്. ക്ലബ്ബിന്റെ ലോഗോ മഞ്ഞനിറത്തിലുമാണുള്ളത്.650 ദശലക്ഷം യൂറോയ്ക്ക് 10 വര്‍ഷത്തെ കരാറിലാണ് പ്യൂമ സിറ്റിയുടെ പുതിയ ജഴ്‌സി നിര്‍മ്മിച്ചിരിക്കുന്നത്.വലത് കൈയുടെ അടിഭാഗത്ത് നീലയും ഇടത് കൈയുടെ അടിഭാഗത്ത് ചുവപ്പുകളറുമാണുള്ളത്.

manchestercity

സിറ്റിയുടെ പ്രമുഖ താരങ്ങളായ സെര്‍ജിയോ അഗ്യൂറോ,ലിറോയ് സാനെ,ഗബ്രിയേല്‍ ജീസസ്,ഡേവിഡ് സില്‍വ,ബെര്‍ണാഡ് മെന്‍ഡി തുടങ്ങി പ്രമുഖ താരങ്ങളെല്ലാം പുതിയ ജഴ്‌സി അണിഞ്ഞുള്ള ചിത്രം മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. തുടര്‍ച്ചയായ രണ്ട് വര്‍ഷവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി ഇത്തവണ ഹാട്രിക്ക് കിരീടമാണ് ലക്ഷ്യംവയ്ക്കുന്നത്. പെപ് ഗാര്‍ഡിയോള എന്ന ഇതിഹാസ പരിശീലകന് കീഴില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും സിറ്റി പ്രതീക്ഷിക്കുന്നു.എന്നാല്‍ ഈ സീസണില്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് വിലക്ക് ലഭിച്ചേക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുണ്ട്. പുതിയ സീസണില്‍ ടീമിലെ പ്രമുഖ താരങ്ങളെയെല്ലാം നിലനിര്‍ത്തിയാണ് സിറ്റിയുടെ വരവ്.

Story first published: Monday, July 1, 2019, 15:43 [IST]
Other articles published on Jul 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X