Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ വീണ്ടും വംശീയ വിദ്വേഷം; സംഭവം മാഞ്ചസ്റ്റര്‍ ഡെര്‍ബിക്കിടെ, പ്രതിഷേധം ശക്തം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് വീണ്ടും നാണക്കേട് സമ്മാനിച്ച് വംശീയ വിദ്വേഷം. മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ നടന്ന മത്സരത്തിനിടെ യുണൈറ്റഡ് താരം ഫ്രഡ്ഡിനെതിരെയാണ് വംശീയാക്രമണമുണ്ടായത്. ഫ്രഡ്ഡിനെ നോക്കി കാണികളിലൊരാള്‍ കുരങ്ങന്നെന്ന് വിളിക്കുകയും കുരങ്ങന്റെ ചേഷ്ടകള്‍ കാണിക്കുകയും ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം നടന്നത്.

കഴിഞ്ഞിടെ സിറ്റി താരം സ്‌റ്റെര്‍ലിങ്ങിനെതിരേയും വംശീയാധിക്രമണം ഉണ്ടായിരുന്നു. കോര്‍ണര്‍ കിക്കെടുക്കാനെത്തിയ ഫ്രഡ്ഡിനെ ചിലര്‍ കുപ്പികൊണ്ട് എറിയുകയും അസഭ്യം പറയുകയും ചെയ്തു. ഫ്രഡ്ഡിനെ നേരിടേണ്ടിവന്ന വംശീയ ആക്രമണം പകര്‍ത്തി സ്‌കൈ സ്‌പോര്‍ട്‌സ് വീഡിയോ പുറത്തുവിട്ടതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

fredmanchesterunited

ഫ്രഡ്ഡിനെ വംശീയമായി ആക്രമിച്ചയാളെ ഉടന്‍ കസ്റ്റടിയിലെടുക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചതായി ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇയാളെ തിരിച്ചറിയുന്നവര്‍ വിവരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡെയ്‌ലി മെയ്ല്‍ മെയ്ല്‍ അഡ്രസും പുറത്തുവിട്ടിട്ടുണ്ട്. ഫ്രഡ്ഡിനെതിരായ അതിക്രമത്തിനോട് പ്രതികരിച്ച് നിരവധി പ്രമുഖര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. മത്സരത്തിനോട് 2-1ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സിറ്റിയെ പരാജയപ്പെടുത്തി.

Story first published: Sunday, December 8, 2019, 16:15 [IST]
Other articles published on Dec 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+