ഇന്ത്യയുടെ കളികാണാന്‍ കുടുംബത്തോടൊപ്പം 48 രാജ്യങ്ങളിലൂടെ കാറോടിച്ച് ഇംഗ്ലണ്ടിലെത്തിയ ആളുടെ കഥ
ലണ്ടന്‍: ഇന്ത്യക്കാരുടെ ക്രിക്കറ്റ് ആരാധന പ്രസിദ്ധമാണ്. ക്രിക്കറ്റിനുവേണ്ടി എന്തുചെയ്യാനും മടിയില്ലാത്ത ആരാധകര്‍ ലോകമെങ്ങുമുണ്ട്. ലോകത്തെവിടെ ക്രിക്കറ്റ് മത്സരം നടന്നാലും ഇന്ത്യന്‍ ആരാധകര്‍ അവിടെ കളികാണാന്‍ എത്തിയിരിക്കും. ഇത്തവണ ലോകകപ്പിലും സ്ഥിതി മറിച്ചല്ല. ഇന്ത്യ കളിച്ച സ്റ്റേഡിയങ്ങളിലെല്ലാം ആരാധകര്‍ നീല ജഴ്‌സിയില്‍ നിറഞ്ഞത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.
ലോകത്തെ പലഭാഗത്തുനിന്നും ലണ്ടനില്‍ കളികാണാനെത്തിയ ആരാധകരുണ്ട്. വിമാന ടിക്കറ്റിനും മത്സരത്തിനുള്ള ടിക്കറ്റിനും രണ്ടും മൂന്നും ഇരട്ടി പണം നല്‍കിയാണ് ആരാധകര്‍ എത്തിയത്. ഇവരില്‍നിന്നെല്ലാം വ്യത്യസ്തനാവുകയാണ് സിങ്കപ്പൂരില്‍നിന്നുമെത്തിയ ഒരു ആരാധകനും കുടുംബവും. ഇവര്‍ ലണ്ടനിലെത്തിയത് 17 രാജ്യങ്ങള്‍ മറികടന്ന് 48 ദിവസത്തെ കാര്‍ യാത്രയിലൂടെയാണ്.

അനുപം മേത്തര്‍
ഇന്ത്യക്കാരനായ അനുപം മേത്തറും കുടുംബവും ഇതിനായി 22,000 കിലോമീറ്ററാണ് യാത്ര ചെയ്തത്. ഇന്ത്യയുടെ കളികാണുകയെന്ന ഒറ്റലക്ഷ്യം മാത്രമേ ഇവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ഒന്നരമാസക്കാലം തങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും വിസ്മരിക്കപ്പെടാത്ത ദിനങ്ങളായിരുന്നെന്നാണ് മേത്തയുടെ കുടുംബത്തിലെ ആറംഗങ്ങളും പറയുന്നത്. തന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഇത്രയും നീണ്ട ഡ്രൈവിങ്ങെന്നും മേത്തര്‍ വെളിപ്പെടുത്തി.

സച്ചിന്റെ ആരാധകരന്‍
സച്ചിന്റെ വലിയൊരു ആരാധകനായ മേത്തര്‍ വളരെ ചെറുപ്പം മുതല്‍തന്നെ ക്രിക്കറ്റിനോട് ഭ്രമം കൂടിയ വ്യക്തിയാണ്. ഇത്തവണ ലോകകപ്പ് അടുത്തപ്പോള്‍ ബാങ്കിങ് മേഖലയില് ജോലി ചെയ്യുന്ന ഇദ്ദേഹം അവധിയെടുത്തു. ജോലി ചെയ്യുന്ന ഭാര്യയും നീണ്ട അവധിക്ക് അപേക്ഷിച്ചു. ജീവിതത്തിലെ സമ്പാദ്യം ചെലവഴിച്ച് നീണ്ട യാത്ര ചെയ്യാനാണ് തീരുമാനിച്ചത്. ഇന്ത്യ ശ്രീലങ്ക മത്സരത്തിന് തൊട്ടുമുന്‍പ് ഇംഗ്ലണ്ടിലെത്തിയ ഇദ്ദേഹം ഇന്ത്യയുടെ അപ്രതീക്ഷിത പുറത്താകലില്‍ ദു:ഖത്തിലാണ്.
കുടുംബത്തോടൊപ്പമുള്ള യാത്ര
സ്വപ്‌ന സാക്ഷാത്കാരമായി മാറിയ യാത്രയ്ക്ക് അദ്ദേഹം നന്ദി പറയുന്നത് കുടുംബത്തോടാണ്. ഭാര്യ, രണ്ട് മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു യാത്ര. യാത്രയില്‍ ഓരോരുത്തര്‍ക്കും ഓരോ ചുമതലയും നല്‍കിയിരുന്നു. പിതാവിനായിരുന്നു ഓരോ രാജ്യത്തെയും വിസ സംബന്ധിച്ച ചുമതല. അമ്മ യാത്രയിലുടനീളം ഭക്ഷണം വിതരണം ഏറ്റെടുത്തു. ഭാര്യ എല്ലാ കാര്യത്തിലും മേല്‍നോട്ടം വഹിച്ചപ്പോള്‍ മകനായിരുന്നു സംഘത്തെ സന്തോഷിപ്പിച്ചുനിര്‍ത്തേണ്ട ചുമതല. മകള്‍ വണ്ടിക്ക് വഴികാട്ടിയായതായും മേത്തര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications