വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുമോ; നയം വ്യക്തമാക്കി സിറ്റി കോച്ച് ഗാര്‍ഡിയോള

ലണ്ടന്‍: അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ക്ലബ്ബ്മാറ്റം ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്. ബാഴ്‌സലോണയുമായി മെസ്സിക്കുള്ള വൈകാരികമായ അടുപ്പം ഏവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍, മാനേജ്‌മെന്റുമായി അടുത്തകാലത്ത് താരം അത്ര രസത്തിലല്ലെന്നത് കൂടുമാറ്റവാര്‍ത്തകളെ സജീവമാക്കുന്നു. മെസ്സിയെ വമ്പന്‍ തുക നല്‍കി സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ സിറ്റി ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

മെസ്സിയെ സ്വന്തമാക്കാന്‍ സിറ്റി ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള. മെസ്സി ബാഴ്‌സലോണയില്‍തന്നെ റിട്ടയര്‍ ചെയ്യുന്നതാണ് തനിക്ക് താത്പര്യമെന്ന് ഗാര്‍ഡിയോള വ്യക്തമാക്കി. മെസ്സി ലോകോത്തര താരമായി അറിയിപ്പെട്ടുതുടങ്ങിയത് ഗാര്‍ഡിയോള ബാഴ്‌സലോണയില്‍ പരിശീലകനായിരുന്നപ്പോഴാണ്.

ത്രിരാഷ്ട്ര ടി20; വെടിക്കെട്ടുമായി മന്ദാനയും ഷെഫാലിയും, ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തുത്രിരാഷ്ട്ര ടി20; വെടിക്കെട്ടുമായി മന്ദാനയും ഷെഫാലിയും, ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തു

pepguardiola

മെസ്സി ബാഴ്‌സലോണയുടെ താരമാണ്, അവിടെത്തന്നെ തുടരുന്നതിലാണ് താന്‍ താത്പര്യപ്പെടുന്നതുമെന്നും ഗാര്‍ഡിയോള പറഞ്ഞു. ഇതോടെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും വിരാമമാകുകയാണ്. മെസ്സിക്കുവേണ്ടി സിറ്റി ശ്രമം നടത്തില്ലെന്നാണ് ഗാര്‍ഡിയോള വ്യക്തമാക്കുന്നത്. ബാഴ്‌സലോണ സമീപകാലത്ത് മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. കോപ്പ ഡെല്‍ റെയുടെ സെമിഫൈനലിലെത്താതെ ടീം കഴിഞ്ഞദിവസം പുറത്താവുകയും ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായാണ് ടീം സെമി കാണാതെ പുറത്താകുന്നത്.

Story first published: Saturday, February 8, 2020, 11:52 [IST]
Other articles published on Feb 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X