Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലസിത് മലിംഗ നയിക്കും; ന്യൂസീലന്‍ഡിനെതിരായ ട്വന്റി20ക്കുള്ള ശ്രീലങ്കന്‍ ടീമായി

കൊളംബോ: ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമായി.ലസിത് മലിംഗ നയിക്കുന്ന ടീമില്‍ നിരോഷന്‍ ഡിക്വെല്ലെയാണ് വൈസ് ക്യാപ്റ്റന്‍.15 അംഗ ടീമില്‍ മുന്‍ നായകന്‍ ഏഞ്ചലോ മാത്യൂസിനും കുശാല്‍ പെരേരയ്ക്കും ഇടം ലഭിച്ചില്ല.പരിക്കാണ് കുശാല്‍ പെരേരയ്ക്ക് തിരിച്ചടിയായത്. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീമിനെയാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്.30 വയസില്‍ കൂടുതലുള്ള രണ്ട് താരങ്ങള്‍ മാത്രമാണ് ലങ്കന്‍ നിരയിലുള്ളത്.മലിംഗയും ഇസ്‌രു ഉദാനയുമാണ് ഇവര്‍.

മോശം ഫോമാണ് മാത്യൂസിന് തിരിച്ചടിയായത്. ട്വന്റി20ക്ക് അനുയോജ്യമായി കളിക്കാന്‍ താരത്തിന് സാധിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് സെലക്ടര്‍മാര്‍ മാത്യൂസിനെ തഴഞ്ഞത്. ഈയടുത്ത് ഏകദിന ക്രിക്കറ്റ് മതിയാക്കിയ മലിംഗയെ നായകനാക്കി വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലേക്ക് ഒരുങ്ങുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ലക്ഷ്യം.മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര സെപ്തംബര്‍ ഒന്നിനാണ് ആരംഭിക്കുന്നത്. രണ്ടാം മത്സരം മൂന്നിനും മൂന്നാം മത്സരം ആറിനും നടക്കും.

malinga

ടീം:ലസിത് മലിംഗ,നിരോഷന്‍ ഡിക്വെല്ല,അവിഷ്‌ക ഫെര്‍ണാണ്ടോ,കുശാല്‍ ജെനിത് പെരേര,ധനുഷ്‌ക ഗുണതിലക,കുശാല്‍ മെന്‍ഡിസ്,ഷിഹാന്‍ ജയസൂര്യ,ധസുന്‍ ഷനക,വനിന്‍ഡു ഹസരങ്ക,അഖില ധനഞ്ജയ,ലക്ഷന്‍ സണ്ടകന്‍,ഇസിരു ഉദാന,കസുന്‍ രജിത,ലഹിരു കുമാര,ലഹിരു മധുശങ്ക.

Story first published: Sunday, August 25, 2019, 9:10 [IST]
Other articles published on Aug 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+