വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിക്കറ്റില്‍ മുന്നേറാന്‍ ബി.സി.സി.ഐയുടെ സഹായം പ്രതീക്ഷിക്കുന്നതായി മാലിദ്വീപ് മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിക്കറ്റിന്റെ വികസനത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ സഹായം പ്രതീക്ഷിക്കുന്നതായി മാലിദ്വീപ് യുവജനകാര്യ, കായിക മന്ത്രി അഹ്മദ് മഹ്‌ലൂഫ പറഞ്ഞു. കായികരംഗത്തെയും യുവജനക്ഷേമ മേഖലയിലെയും വികസനത്തിന് ഇന്ത്യയുടെ സഹായം വളരെയേറെ ലഭിക്കുന്നുണ്ട്. ബി.സി.സി.ഐ. പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച വിജയകരമായിരുന്നു. ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് അവര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ പിന്തുണ ഞങ്ങളെ സംബന്ധിച്ച് വളരെ മൂല്യമുള്ളതാണ്.-മഹ്‌ലൂഫ് പറഞ്ഞു.

യൂറോ യോഗ്യത: മിന്നും ജയവുമായി സ്‌പെയിനും സ്വീഡനും.. ഡെന്‍മാര്‍ക്കിന് സമനിലയൂറോ യോഗ്യത: മിന്നും ജയവുമായി സ്‌പെയിനും സ്വീഡനും.. ഡെന്‍മാര്‍ക്കിന് സമനില

ബി.സി.സി.ഐ. അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ദത്തെടുത്തതുപോലെയുള്ള സഹായങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍നിന്നുള്ള സഹായം സ്വീകരിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് മാലിദ്വീപ് മന്ത്രിയുടെ പ്രസ്താവന. രണ്ടാംവട്ടം പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനത്തിനായി മോദി ശനിയാഴ്ച മാലിദ്വീപിലെത്തി. പ്രധാനമന്ത്രിപദത്തിലെ ആദ്യഘട്ടത്തില്‍ മോദി സന്ദര്‍ശിക്കാത്ത ഒരേയൊരു അയല്‍രാജ്യമാണ് മാലിദ്വീപ്.

bcci

രാജ്യത്ത് ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോലിഹ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഏപ്രിലില്‍ ഐ.പി.എല്‍. മത്സരം കാണാന്‍ ബെംഗളൂരുവിലെത്തിയ സോലിഹ്, മാലിദ്വീപില്‍ ക്രിക്കറ്റ് ടീം രൂപപ്പെടുത്താന്‍ താത്പര്യം പ്രകടിപ്പിക്കുകയും ഇന്ത്യയുടെ പിന്തുണ തേടുകയും ചെയ്തിരുന്നു.

Story first published: Saturday, June 8, 2019, 16:34 [IST]
Other articles published on Jun 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X